സംവിധായകന്‍ അശ്വിന്‍ ശരവണന്‍ വിവാഹിതനായി; വധു സഹതിരക്കഥാകൃത്ത്

നയന്‍ താരയുടെ മായ എന്ന ഹൊറര്‍ ചിത്രത്തിന്റെ സംവിധായകന്‍ അശ്വിന്‍ ശരവണന്‍ വിവാഹിതനായി. സഹതിരക്കഥാകൃത്തായ കാവ്യ രാംകുമാറാണ് വധു. വ്യാഴാഴ്ച അചാരപക്കം ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അശിന്‍…

നയന്‍ താരയുടെ മായ എന്ന ഹൊറര്‍ ചിത്രത്തിന്റെ സംവിധായകന്‍ അശ്വിന്‍ ശരവണന്‍ വിവാഹിതനായി. സഹതിരക്കഥാകൃത്തായ കാവ്യ രാംകുമാറാണ് വധു. വ്യാഴാഴ്ച അചാരപക്കം ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അശിന്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ‘പേനയും പേപ്പറില്‍ നിന്നാണ് ഇത് തുടങ്ങിയത്. അവസാനിച്ചത് കവിതയിലാണ്. ഓരോ നിമിഷത്തിലും എനിക്കൊപ്പം യാത്ര ചെയ്തതിന് നന്ദി കാവ്യ രാംകുമാര്‍. ജീവിതം നിനക്കൊപ്പമാണ്, പ്രത്യേകിച്ച് മൂന്നാം തരംഗത്തില്‍ തുടങ്ങുന്നതുതന്നെ സാഹസികമാണ്. – എന്ന കുറിപ്പോടു കൂടിയാണ് അശ്വിന്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്.

https://twitter.com/Ashwin_saravana/status/1487875757796106240

പോണ്ടിച്ചേരിയില്‍ ഡോക്ടറായി വര്‍ക്ക് ചെയ്യുന്ന കാവ്യയുമായി ഓണ്‍ലൈനിലൂടെയാണ് അശ്വിന്‍ പരിചയപ്പെടുന്നത്. എഴുതാന്‍ താല്‍പ്പര്യമുണ്ടായിരുന്ന കാവ്യ തന്റെ ചെറുകഥകള്‍ വെബില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഈ കഥകള്‍ ഇഷ്ടപ്പെട്ടാണ് കാവ്യയെ സമീപിക്കുന്നത്. താപ്‌സി പന്നുവിനെ നായികയാക്കി ഒരുക്കിയ ഗെയിം ഓവറില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചതോടെയാണ് പ്രണയത്തിലാവുന്നതെന്ന് അശ്വിന്‍ പറഞ്ഞു. എല്ലാവരേയും ക്ഷണിച്ച് വിവാഹം വലിയരീതിയില്‍ നടത്താനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ ചെറുതാക്കി നടത്തുകയായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.