Film News

മിന്നല്‍ മുരളിയിലെ ഇന്‍ട്രോ ഗാനം പുറത്തു വിട്ട് ടൊവിനോ- വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയുണ്ടാക്കിയ ആവേശം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ടൊവിനോ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍്കിയത്. ഇപ്പോഴിതാ ചിത്രത്തിലെ ‘കുഗ്രാമമേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ടൊവിനോ തോമസിന്റെ കഥാപാത്രമായ ജെയ്സന്റെ ഇന്‍ട്രോ മുതല്‍ മിന്നല്‍ അടിക്കുന്നത് വരെയുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്ളത്. സുഷിന്‍ ശ്യാം സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ രചിച്ചത് മനു മഞ്ജിത് ആണ്.

ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സില്‍ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചുകൊണ്ടിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ വരെ ചിത്രം ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം ദ ന്യൂയോര്‍ക്ക് ടൈംസിന്റെ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളെക്കുറിച്ചുള്ള വാര്‍ത്തയില്‍ മിന്നല്‍ മുരളിയും ഇടം നേടിയിരുന്നു.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

Trending

To Top