Film News

ഒടുവില്‍ നവ്യയും ഒന്ന് ശ്രമിച്ച് നോക്കി..!! നന്നായിട്ടുണ്ടെന്ന് ആരാധകരും

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാവുകയാണ് നടി നവ്യ നായര്‍. താരത്തിന്റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകര്‍ എപ്പോഴും ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. നവ്യ തന്റെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഒരു പുതിയ ശ്രമം നടത്തി അത് ആരാധകര്‍ക്ക് മുന്നില്‍ കാണിച്ചിരിക്കുകയാണ്.

ആരാധകര്‍ നെഞ്ചിലേറ്റിയ നാന്‍ പിഴൈ എന്ന ഗാനത്തിന് ഒരു റീല്‍ വീഡിയോ ആണ് നവ്യ തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുള്ള രണ്ടു കാതല്‍’ എന്ന സിനിമയിലെ ഗാനമാണിത്. ഈ ഹിറ്റ് ഗാനത്തിനാണ് ഇപ്പോള്‍ താരം തന്റെ ആദ്യത്തെ റീല്‍ ചെയ്തിരിക്കുന്നത്.

https://www.instagram.com/reel/CZWEDgxBq0H/?utm_source=ig_web_copy_link

ഇപ്പോഴത്തെ എന്റെ ഇഷ്ടഗാനം ഇതാണ്. ആദ്യമായി ഈ ഗാനത്തിന് ഒരു റീല്‍ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. എന്ന് നവ്യ വീഡിയോടൊപ്പം കുറിക്കുന്നു. മാത്രമല്ല ഈ മനോഹരഗാനം സമ്മാനിച്ചതിന് വിഘ്‌നേഷ് ശിവനും അനിരുദ്ധിനും ഉള്ള നന്ദിയും നവ്യ തന്റെ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഈ പാട്ടിന് മനോഹരമായ വരികള്‍ എഴുതിയ വിഘ്‌നേഷ് ശിവനും സംഗീതം നല്‍കിയ അനിരുദ്ധിനും നവ്യ നന്ദി എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്. വീഡിയോ വളരെ നന്നായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. നിരവധിപ്പേരാണ് ഈ ഗാനത്തിന് ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാമില്‍ റീല്‍ വീഡിയോകള്‍ പങ്കുവെയ്ക്കുന്നത്.

Trending

To Top