Film News

എനിക്ക് ആ വാര്‍ത്തയുമായി ബന്ധമില്ല! ആരും ഇത് പ്രചരിപ്പിക്കരുത്! നിയമ നടപടിയുമായി നടി രംഗത്ത്

തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി ദിവ്യ എം നായര്‍, തന്റെ ഫോട്ടോ വെച്ച് ഇപ്പോള്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ആ വാര്‍ത്തയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും നടി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചാണ് ദിവ്യ എത്തിയത്. സംഭവത്തില്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും ഇനിയും ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും നടി വീഡിയോയിലൂടെ അറിയിച്ചു.

തന്നെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ ആണ് പോലീസിന്റെ തീരുമാനം.. വീഡിയോയില്‍ നടി പറയുന്ന വാക്കുകള്‍ ഇങ്ങനെ.. ഞാന്‍ ദിവ്യ എം നായര്‍. ഇങ്ങനെയൊരു വീഡിയോ ഇടാന്‍ പ്രത്യേക കാരണം ഉണ്ട്. കഴിഞ്ഞ ദിവസം എന്റെ വാട്‌സാപ്പില്‍

എന്റെ തന്നെ ചിത്രം വെച്ച് ഒരു വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കാണാന്‍ ഇടയായി,.. ഉടനെ പോലീസില്‍ വിവരം അറിയിച്ചു.. സൈബര്‍ സെല്ലിലും കമ്മിഷ്ണര്‍ക്കും എല്ലാം നേരിട്ട് പരാതി കൊടുത്തിട്ടുണ്ട്. ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്.

ഇനിയും ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ആരോ ചെയ്യുന്നതാണ്.. എനിക്ക് ആ വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ല.. ഇത്തരം സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുമ്പോള്‍ ഇത് അവരവര്‍ക്ക് വന്നാല്‍ എന്താകുമെന്ന് ഓര്‍ക്കുക. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുമ്പോള്‍ അത് അവര്‍ക്കും വീട്ടുകാര്‍ക്കും എത്രത്തോളം വിഷമം ഉണ്ടാക്കുമെന്ന് ഓര്‍ക്കണമെന്നും നടി വീഡിയോയില്‍ പറയുന്നു.

Trending

To Top