Connect with us

Hi, what are you looking for?

Film News

വിജയ് ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത; ലിയോ പുതിയ അപ്ഡേറ്റ് പുറത്ത്

ലിയോയുടെ ഓഡിയോ ലോഞ്ച് ഇല്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന്റെ നിരാശയിലുള്ള വിജയ് ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ലിയോയുടെ സെക്കൻഡ് സിങ്കിൾ നാളെ റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. അനിരുദ്ധ് സം​ഗീതം നൽകിയ ‘Badass’ എന്ന ​ഗാനമാണ് ആരാധകർക്ക് മുന്നിലേക്ക് നാളെ എത്തുന്നത്. എത്ര മണിക്കാകും ​ഗാനം എത്തുക എന്ന വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

‘നാൻ റെഡി താ വരവാ’, എന്ന് തുടങ്ങുന്ന ​ഗാനം ആണ് ലിയോയുടെ ആദ്യ സിം​ഗിൾ. മൂന്ന് മാസം മുൻപ് റിലീസ് ചെയ്ത ​ഗാനം ഇപ്പോഴും ട്രെൻഡിം​ഗ് ആണ്. അനിരുദ്ധ് ആണ് ഈ ​ഗാനത്തിനും സം​ഗീതം ഒരുക്കിയത്. അനിരുദ്ധും വിജയിയും ചേർന്ന് ആലപിച്ച ​ഗാനം 138 മില്യൺ ആളുകളാണ് ഇതിനോടകം കണ്ടുകഴിഞ്ഞു. വിഷ്ണു എടവൻ ആയിരുന്നു ​ഗാനത്തിന്റെ രചന. അതേസമയം, ഒക്ടോബർ 19ന് ലിയോ തിയറ്ററിൽ എത്തും.

കഴിഞ്ഞ ദിവസമാണ് ആണ് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയെന്ന വിവരം നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ അറിയിച്ചത്. ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനുള്ള പാസിനായി നിരവധി പേരാണ് എത്തുന്നതെന്നും സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ പരിപാടി റദ്ദാക്കുകയാണെന്നുമായിരുന്നു നിർമ്മാതാക്കൾ അറിയിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തൃഷ – വിജയ് കോംബോ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്ക് ഉണ്ട്. വിക്രമിന് ശേഷം എത്തുന്ന ലോകേഷ് പടം ബോക്സ് ഓഫീസിനെ ഇളക്കിമറിക്കുമെന്നാണ് പ്രതീക്ഷകൾ.

You May Also Like