Connect with us

Hi, what are you looking for?

Film News

പ്രതികാര കഥയില്‍ അമ്പരിപ്പിച്ച് തൃഷ; ലിയോയ്ക്ക് മുന്നേ ആരാധകര്‍ക്ക് വലിയ വിരുന്ന്, വീഡിയോ കാണാം

തൃഷ നായികയായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയാണ് ദ റോഡ്. റിവന്‍ഡ് സ്റ്റോറിയായ ദി റോഡ്, തൃഷയുടെ മിന്നും പ്രകടനം കൊണ്ടാണ് ശ്രദ്ധേ നേടിയത്. അതേസമയം, മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിന് ശേഷം നടി തൃഷ നായികയായി എത്തിയ പുതിയ ചിത്രമായ ദ റോഡിന്റെ സ്‌നീക്ക് പീക്ക് വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. തൃഷയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് വീഡിയോയില്‍ എടുത്ത് പറയേണ്ടത്. അരുണ്‍ വസീഗനാണ് സംവിധായകന്‍. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ആഹാ തമിഴിനാണ് ലഭിച്ചിട്ടുള്ളത്. ചിത്രം എപ്പോള്‍ ഒടിടിയില്‍ എത്തുമെന്ന് വ്യക്തമായിട്ടില്ല. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‌കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ തൃഷയ്‌ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഛായാഗ്രാഹണം കെ ജി വെങ്കടേഷാണ്. സാം സി എസ്സാണ് സംഗീതം. ലോകേഷ് കനകരാജ് – വിജയ് ടീമിന്റെ ലിയോയാണ് തൃഷയുടെ അടുത്ത ചിത്രം. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌യുടെ നായികയായി തൃഷ എത്തുന്നതെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. ലിയോയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

You May Also Like