ഡോ. റോബിന്‍ നായകനാവുന്നു! ആശംസകള്‍ അറിയിച്ച് സാക്ഷാല്‍ മോഹന്‍ലാല്‍!!

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ലക്ഷങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയ ഡോകര്‍ റോബിന്‍ രാധാകൃഷ്ണന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചു. റോബിന് ആശംസകള്‍ അറിയിച്ച് സാക്ഷാല്‍ മോഹന്‍ലാലും രംഗത്ത് എത്തിയിരിക്കുകയാണ്. പ്രശസ്ത…

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ലക്ഷങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയ ഡോകര്‍ റോബിന്‍ രാധാകൃഷ്ണന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചു. റോബിന് ആശംസകള്‍ അറിയിച്ച് സാക്ഷാല്‍ മോഹന്‍ലാലും രംഗത്ത് എത്തിയിരിക്കുകയാണ്. പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രൊജക്ടിലാണ് റോബിന്‍ നായകനായി എത്തുന്നത്. സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന റോബിന് ആശംസകള്‍ അറിയിച്ച് എത്തിയ മോഹന്‍ലാലിന്റെ പോസ്റ്റും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.

മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച് സമ്മാനിച്ച വ്യക്തിയാണ് സന്തോഷ് ടി കുരുവിള. മഹേഷിന്റെ പ്രതികാരം, ആന്‍ഡ്രോയിജ് കുഞ്ഞപ്പന്‍, നാരദന്‍ തുടങ്ങി ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനായി റോബിന്‍ എത്തുന്നു എന്ന് അറിഞ്ഞതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്, ബിഗ്ഗ് ബോസ്സ് ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരു സിനിമയുടെ ചര്‍ച്ച നടക്കുന്നതായി റോബിന്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു

അന്ന് മുതല്‍ അദ്ദേഹത്തിന്ഡറെ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ റോബിന്റെ സിനിമയെ കുറിച്ച് അറിയിച്ച് എത്തിയിരിക്കുകയാണ്. തനിക്ക് ഈ അവസരം ഒരുക്കി തന്നതിന് സന്തോഷ് കുരുവിളയോട് അടക്കമുള്ള നന്ദി റോബിനും അറിയിച്ചിട്ടുണ്ട്.

എന്നെ മലയാളം സിനിമ ഇന്‍ഡ്രസ്ട്രിയിലേക്ക് പരിചയപ്പെടുത്തിയതിന് നന്ദി.. ഇത് എനിക്ക് വലിയൊരു അവസരം ആണെന്നാണ് റോബിന്‍ പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്. മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റിന് അടിയിലും റോബിന്‍ പങ്കുവെച്ച് പോസ്റ്റിന്

അടിയിലും നിരവധിപ്പേരാണ് ആശംസകള്‍ അറിയിച്ച് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. ഷോയില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിതത്തില്‍ റോബിന്‍ വിജയം കണ്ടു എന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്.