Film News

എമ്പുരാന്‍ ഡേ ത്രീ… പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്!!!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാംഭാഗവും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. എമ്പുരാനാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ട് എത്തുന്നത്. ആരാധക ലോകവും ഒന്നടങ്കം പ്രതീക്ഷയിലാണ് എംമ്പുരാനായിട്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ചാണ് പൃഥ്വി പങ്കുവച്ചത്. എമ്പുരന്‍ ഡേ ത്രീ ലൊക്കേഷന്‍ യുകെ എന്നാണ് പൃഥ്വി പങ്കുവച്ചത്. ഒപ്പം എല്ലാവര്‍ക്കും വിഷു ആശംസകളും പൃഥ്വിരാജ് അറിയിച്ചു.

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന വിധത്തിലായിരിക്കും എമ്പുരാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യര്‍, ടൊവിനോ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ലൂസിഫറിലുണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളും എമ്പുരാനില്‍ ഉണ്ടാകുമെന്നാണ് സൂചന. പൃഥ്വിരാജ് ചിത്രത്തില്‍ ഉണ്ടോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണമായിട്ടില്ല.

Trending

To Top