Connect with us

Hi, what are you looking for?

Film News

പൃഥ്വിരാജിന്റെ ‘ഗുരുവായൂരമ്പല നടയില്‍’ സെറ്റ് നിര്‍മ്മാണത്തിന് സ്‌റ്റോപ്പ് മെമ്മോ!!

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ന്റെ സെറ്റ് നിര്‍മ്മാണം തടഞ്ഞു. ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പെരുമ്പാവൂര്‍ നഗരസഭയാണ് സെറ്റ് നിര്‍മ്മാണം തടഞ്ഞത്.

അനധികൃതമായി പാടം നികത്തിയെന്ന പരാതിയിലാണ് നഗരസഭയുടെ നടപടി. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിര്‍മിക്കുന്നതിന് എതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി.
വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകന്‍ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിലുള്ള 12ാ ം വാര്‍ഡില്‍ കാരാട്ടുപളളിക്കരയിലാണ് ചിത്രത്തിന് വേണ്ടി ഗുരുവായൂര്‍ അമ്പലത്തിന്റെ മാതൃക നിര്‍മിച്ചത്. പാടം മണ്ണിട്ടു നികത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി.

സെറ്റ് നിര്‍മാണത്തിന് അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് നഗരസഭാ അധികൃതരുടെ വിശദീകരണം.
എന്നാല്‍ നിര്‍മാണത്തിന് അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
പ്ലൈവുഡും കഴകളും സ്റ്റീല്‍ സ്‌ക്വയര്‍ പൈപ്പും പോളിത്തീന്‍ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുകയായിരുന്നു.

You May Also Like