Film News

ലൈക പ്രൊഡക്ഷൻസിന്റെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

Published by
AISHUAISWARYA

തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷനിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം പത്ത് സ്ഥലങ്ങളിലാണ് എൻഫോഴ്സ്മെന്റിന്റെ പരിശോധന നടക്കുന്നത്.മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൽ സെൽവൻ 1, പൊന്നിയിൽ സെൽവൻ 2, ലോകേഷ് കനകരാജ് കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രം ഉൾപ്പെടെയുളള ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ലൈക പ്രൊഡക്ഷൻസ്.

 

പൊന്നിയിൽ സെൽവൻ ഒന്ന്,രണ്ട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ തുടർവിജയത്തിന് പിന്നാലെയാണ് ലൈക പ്രൊഡക്ഷൻ കമ്പനിയിലെ എൻഫോഴ്‌സ്‌മെന്റ് പരിശോധന. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടക്കുന്നതെന്നാണ് ഇഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കൂടുതൽ വിവരം ലഭ്യമായി വരുന്നതേയുള്ളൂ.

ഇന്ത്യൻ സിനിമയിൽ തന്നെ ഈ വർഷത്തെ ഏററവും വലിയ വിജയങ്ങളിൽ ഒന്നായിമാറി കൊണ്ടിരിക്കുകയാണ് പൊന്നിയിൻ സെൽവൻ 2. ലൈക പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണിത്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം മികച്ച വിജയം നേടി പ്രദർശനം തുടരുന്ന വേളയിലാണ് നിർമ്മാണ കമ്പനിയിലെ പരിശോധന നടക്കുന്നത്.