Film News

‘ഞാന്‍ നവ്യ നായര്‍ ആണ് ചേച്ചി’!!! നടിയാണെന്ന് തെളിയിക്കേണ്ടി വന്നു.. വീഡിയോയുമായി നവ്യാ നായര്‍

ബാലാമണിയായെത്തി മലയാളത്തിന്റെ ഹൃദയം കവര്‍ന്ന പ്രിയ നടിയാണ് നവ്യാ നായര്‍. ചെയ്ത കഥാപാത്രങ്ങളിലൂടെയെല്ലാം വീട്ടിലെ അംഗമായി നവ്യയ്ക്ക് ഇടംപിടക്കാനായി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്ത് സജീവമായിരിക്കുകയാണ് പ്രിയ താരം. ഇപ്പോഴിതാ ഏറെ ആരാധകരുള്ള താരമായിട്ടും തനിക്ക് താന്‍ സിനിമാ നടിയാണെന്ന് തെളിയിക്കേണ്ടി വന്നിരിക്കുകയാണ് താരത്തിന്.

ഊണ് കഴിക്കാന്‍ കയറിയ ഹോട്ടലിലാണ് നവ്യയ്ക്ക് താന്‍ ‘സിനിമ നടി നവ്യ നായരാ’ണെന്ന് തെളിയിക്കേണ്ടി വന്നത്. നവ്യ തന്നെയാണ് ഹൃദ്യമായ വീഡിയോ പങ്കുവച്ചത്. മറയൂരിലുള്ള രേവതിക്കുട്ടി എന്ന ചായക്കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് താരത്തിന് ഈ അവസ്ഥയുണ്ടായത്.

നവ്യയും സുഹൃത്തുക്കളുമാണ് കടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ എത്തിയത്. സാധാരണക്കാരിയെ പോലെ വന്ന് ഭക്ഷണം കഴിച്ചു മടങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇയാളെ പരിചയമുണ്ടോ എന്ന് ഹോട്ടല്‍ നടത്തുന്ന ലീലയോട് സുഹൃത്തുക്കള്‍ ചോദിക്കുന്നത്.

എന്നാല്‍ വന്നത് സിനിമ നടിയാണെന്ന് ഒരു അറിവും ലീലയ്ക്കുണ്ടായിരുന്നില്ല. എന്നെപ്പോലെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ ചേച്ചി എന്ന് നവ്യ നായര്‍ തന്നെ ലീല ചേച്ചിയോട് ചോദിക്കുന്നുണ്ട്. നന്ദനം സിനിമ കണ്ടിട്ടുണ്ട്, പക്ഷേ ആരാണെന്ന് മനസ്സിലാകുന്നില്ല എന്നാണ് ചേച്ചി പറഞ്ഞത്. ചേച്ചി സിനിമയില്‍ എന്നെപ്പോലെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നവ്യ വീണ്ടും ചോദിക്കുന്നു. ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നായിരുന്നു ലീല ചേച്ചി പറയുന്നത്. സൂക്ഷിച്ചു നോക്കിക്കേ എന്ന് നവ്യ പറഞ്ഞപ്പോള്‍ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട് എന്നാണ് ചേച്ചി പറയുന്നു.

തുടര്‍ന്ന് താരം വീണ്ടും നന്ദനം സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ‘നന്ദനം’ സിനിമ കണ്ടിട്ടുണ്ടെങ്കിലും ലീല ചേച്ചിക്ക് നവ്യയെ മനസ്സിലാകുന്നില്ല. ഒടുവില്‍ താന്‍ തന്നെയാണ് സിനിമയിലെ ബാലാമണിയെന്ന് നവ്യ തന്നെ ലീല ചേച്ചിയോട് പറയുകയാണ്.

നന്ദനം സിനിമ കണ്ടിട്ടുണ്ടോ എന്ന് നവ്യ ചോദിക്കുന്നു. കണ്ടിട്ടുണ്ട് എന്ന് ചേച്ചി മറുപടി പറഞ്ഞു. എന്നാല്‍ അതിലെ ബാലാമണിയെ ഓര്‍ത്തു നോക്കൂ എന്നെപ്പോലെ അല്ലേ എന്ന് നവ്യ ചോദിച്ചു. ”അയ്യോ ശരിക്കും ബാലാമണി ആണോ?” എന്നായിരുന്നു ചേച്ചിയുടെ ആകാംക്ഷ. ”ഞാന്‍ നവ്യ നായര്‍ ആണ് ചേച്ചി” എന്ന് നവ്യയും പറഞ്ഞു.

Trending

To Top