Connect with us

Hi, what are you looking for?

Film News

അന്ന് താൻ കരഞ്ഞത് പക്വത ഇല്ലായ്‌മ കൊണ്ട്! ആ സമയത്ത് തനിക്കു വന്ന കത്ത് ഒരു പ്രചോദനമായിരുന്നു , നവ്യ നായർ 

കലോത്സവ വേദികളിൽ നിന്നും മലയാള സിനിമക്ക് ലഭിച്ച നടി ആയിരുന്നു നവ്യ നായർ, പത്താം ക്ലാസ്സിലെ സ്കൂൾ കലോത്സവത്തിൽ കലാതിലക പട്ടം കിട്ടാഞ്ഞതിൻെറ പേരിൽ നടിയുടെ കരയുന്ന ഫോട്ടോകൾ എല്ലാം തന്നെ പത്രങ്ങളിൽ ഉണ്ടായിരുന്നു, ഇപ്പോൾ അതിനെ കുറിച്ച് താരം തുറന്നു പറയുകയാണ് , സി ബി എസ് സി സ്കൂൾ കലോത്സവ വേദിയിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്, അന്ന് താൻ കരഞ്ഞത് പക്വത ഇല്ലായ്മ കൊണ്ടായിരുന്നു, അന്ന് കലാതിലക പട്ടം കരസ്ഥമാക്കിയത് അമ്പിളി ദേവി ആയിരുന്നു.

ഇന്ന് അമ്പിളി ദേവി തന്റെ നല്ലൊരു സുഹൃത്താണ്, താൻ കലോത്സവത്തിൽ പങ്കെടുത്തതിന് ശേഷം ഒന്ന് പഠിക്കാൻ പോലും മനസു വന്നിരുന്നില്ല, ആകെ സങ്കടമായിരുന്നു, എന്നാൽ അന്ന് താൻ പത്താം ക്ലാസിൽ ആണ്, പരീക്ഷയെ ഗൗരവമായി തന്നെ കാണണം, എന്നാൽ പഠിക്കാൻ പോലും പറ്റാതെ ആയി. എന്നാൽ ആ സമയത്തു തനിക്ക് പാലക്കാടിൽ നിന്നും വന്ന ഒരു കത്താണ് പ്രചോദനമായത്

കണിയാർകോടുള്ള ഒരു  ശിവശങ്കർ എന്ന ചേട്ടൻ, അദ്ദേഹം എന്റെ കരയുന്ന ചിത്രം പത്രത്തിൽ കണ്ടു എഴുതിയ കത്തായിരുന്നു, അതിൽ അദ്ദേഹം പറഞ്ഞത്. മോളുടെ കരഞ്ഞുകൊണ്ടുള്ള ചിത്രം കണ്ടു, അതിൽ നിന്നും എനിക്ക് ഒരു കാര്യം ഉറപ്പായി, നാളെ മോളൊരു മഞ്ജുവാര്യർക്കൊപ്പമോ, സംയുക്ത വർമ്മക്കൊപ്പമോ കസേര വലിച്ചു നീക്കിയിട്ടിരിക്കാന് പാകത്തിനൊരു ഒരു നടിയായി മാറുമെന്ന്.എന്നെ സംബന്ധിച്ചിടത്തോളം ഭഗവാന്റെ രൂപത്തിൽ വന്നൊരു കത്താണ്, അതുകൊണ്ടു എനിക്ക് പരീക്ഷ നന്നായി എഴുതാൻ പറ്റി

You May Also Like