ജയസുര്യയും, ചാക്കോച്ചനും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ ആദ്യ വീഡിയോഗാനം നാളെ

ജയസുര്യയും, കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ വീഡിയോഗാനം നാളെ രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു. നിവേദിത തോമസ് ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്. നവാഗതനായ ഗോഡ്‌ഫി സേവ്യർ ബാബു രചനയും,സംവിധാനവും…

ജയസുര്യയും, കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ വീഡിയോഗാനം നാളെ രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു. നിവേദിത തോമസ് ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്. നവാഗതനായ ഗോഡ്‌ഫി സേവ്യർ ബാബു രചനയും,സംവിധാനവും നിർവഹിച്ചു മാജിക് ഫ്രയിംസ് ബാനറിൽ ലിസ്റ്റിൻ ജോസപ്ഫ് നിർമിക്കുന്ന ഈ ചിത്രത്തിൽ ആറു വര്ഷത്തെ ഇടവേളക്ക് ശേഷം ആണ് ജയസുര്യയും, ചാക്കോച്ചനും വീണ്ടും ഒന്നിക്കുന്നത്.

ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് വില്യംസ് ആണ്, ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ ചിത്രം കൂടിയാണ് ഇത്. ക്യാമറ ജിത്തു മോഹൻ, എഡിറ്റിങ് രതീഷ്, സന്തോഷ് കൃഷ്ണൻ ലൈൻ പ്രൊഡ്യൂസർ.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്പ്പ് റോണക്സ്,  മാർക്കറ്റിങ് ,ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്,ബ്സ്ക്യുറ പി.ആർ.ഓ-മഞ്ജു ഗോപിനാഥ് , ആര്ട്ട് ഡയറക്ടർ ഷിജി പട്ടണം തുടങ്ങിയവർ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഷാജഹാനും, പരീക്കുട്ടിയും, കിലുകിലുക്കം എന്നി , ചിത്രങ്ങളിൽ എല്ലാം തന്നെ ചാക്കോച്ചനും, ജയസുര്യയും ഒന്നിച്ചു അഭിനയിച്ചിരുന്നു.