Connect with us

Hi, what are you looking for?

Film News

ഉപചാരപൂർവ്വം ഗുണ്ടജയൻ രണ്ടാം ഭാഗം വരുന്നു; ഒന്നാം വാർഷികത്തിലെ പോസ്റ്റർ വൈറലാകുന്നു!

യുവനടൻ സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് ഉപചാരപൂർവ്വം ഗുണ്ടജയൻ. സിനിമ തിയേറ്ററുകളിൽ വലിയ വിജയം സ്വന്തമാക്കിയില്ലെങ്കിലും ഒടിടിയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. 2022 ഫെബ്രുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ 1 വർഷം കഴിഞ്ഞിരിക്കുന്നു സിനിമ റിലീസ് ആയിട്ട്. ചിത്രത്തിന്റെ ഒരു വർഷം പൂർത്തിയായ ഇന്ന് സൈജു കുറുപ്പ് പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇത് രണ്ടാം ഭാഗത്തിനുള്ള സൂചനയാണോ ഈ പോസ്റ്റർ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

”കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നു… ഇനി ഒരു ഫാമിലി ട്രിപ്പ് പോയാലോ? ഗുണ്ട ജയൻ – 2” എന്നാണ് പോസ്റ്ററിലെ കുറിച്ചിരിക്കുന്ന വാചകങ്ങൾ. രണ്ടാം ഭാഗം വരുന്നുണ്ടോ എന്ന കമന്റുമായി എത്തിയിരിക്കുകയാണ് ആരാധകർ.സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രമായിരുന്നു ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ.അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ രാജേഷ് വർമ്മയുടേതാണ്.

ചിത്രത്തിൽ സിജു വിൽസൺ, ശബരീഷ് വർമ്മ ,ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗർ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോൻ, നയന, പാർവതി, ഷെലജ പി അമ്പു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.  വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് സിനിമ നിർമ്മിച്ചത്‌.

You May Also Like