Connect with us

Hi, what are you looking for?

Film News

‘മനസ് നിറക്കുന്ന ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നും പിന്നും നോക്കണ്ട കാര്യമില്ല’

അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘മനസ് നിറക്കുന്ന ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നും പിന്നും നോക്കണ്ട കാര്യമില്ലെന്നാണ് അര്‍ച്ചന മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പെണ്മക്കളെ വളര്‍ത്തുന്ന അച്ഛനമ്മമാരുടെ ഉള്ളില്‍ എപ്പഴും ഒരു തീ ആളികത്തുന്നുണ്ടാവും..
ജീവന് തുല്യം സ്‌നേഹിക്കുന്ന മക്കള്‍ കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോ മറ്റൊരു വീട്ടിലേക്ക് ചെന്ന് കേറേണ്ടി വരും.. പിന്നീട് അവള്‍ക്ക് സ്വന്തം അച്ഛനെയും അമ്മയെയും കാണാന്‍ കെട്ട്യോന്റെ അനുവാദം വാങ്ങേണ്ടി വരും.. എന്ത് ഭീകരമായ അവസ്ഥ ആണല്ലേ….
ഇനി നമ്മുടെ സിനിമയിലേക്ക് വരാം…
രണ്ട് പെണ്മക്കളും അവരുടെ രക്ഷിതാക്കളും അമ്മുമ്മയും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം… ഇവിടെ മൂത്ത കുട്ടിയേക്കാള്‍ ഒരുപാട് ഇളയതാണ് രണ്ടാമത്തെ കുട്ടി… അവര്‍ക്ക് രണ്ടുപേര്‍ക്കുമിടയിലെ സ്വര ചേര്‍ച്ചകളും മറ്റും കാണിച്ചു കൊണ്ട് ആരംഭിക്കുന്ന ചിത്രം മുന്നോട്ട് പോകുംതോറും പ്രണയവും ബന്ധങ്ങളുടെ ഊഷ്മളതയും ഒക്കെ കാണിച്ചു കൊണ്ട് ഒരു ഗംഭീര ഫീല്‍ ഗുഡ് ചിത്രമായാണ് മുന്നോട്ട് പോകുന്നത്.
നല്ലൊരു കഥക്കൊപ്പം കളര്‍ഫുള്‍ ആയ ഫ്രെയിമുകള്‍ കൊണ്ടും കിടിലന്‍ മ്യൂസിക്ക് കൊണ്ടുമൊക്കെ സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
പ്രകടനത്തില്‍ ഞെട്ടിച്ചത് ഷാജോണ്‍ ചേട്ടനാണ്. ദൃശ്യത്തിലേ വില്ലനെ ഒക്കെ അവതരിപ്പിച്ച ഷാജോണ്‍ തന്നെ ആണോ ഇത് എന്ന് തോന്നിപോയി.
ഇമോഷനല്‍ സീനിലൊക്കെ കണ്ടിരിക്കുന്നവരുടെ കണ്ണ് നിറക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അനുവിനെ സ്‌ക്രീനില്‍ ഇങ്ങനെ കണ്ടിരിക്കാന്‍ തന്നെ ഒരു പ്രത്യേക ചേലാണ്.
അനുവിന്റെ അനിയത്തിയും നല്ല പെര്‍ഫോമന്‍സ് ആയിരുന്നു.
മനസ് നിറക്കുന്ന ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നും പിന്നും നോക്കണ്ട കാര്യമില്ല.??
സന്തോഷം

കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമായിരിക്കുമിത്. ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ‘മീസ്- എന്‍- സീന്‍ എന്റര്‍ടെയ്ന്‍മെന്റ്’ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അര്‍ജുന്‍ സത്യന്റെതാണ്. ഛായാഗ്രഹണം എ. കാര്‍ത്തിക്ക് ചിത്രസംയോജനം ജോണ്‍കുട്ടി.

You May Also Like