‘ പാതി വെന്ത കഥയുമായി ഇങ്ങനെയൊരു സേതുരാമയ്യർ സിബിഐ അവതരിക്കേണ്ടായിരുന്നു’

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിബിഐ 5 ദി ബ്രെയിനിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളം മൂവി&മ്യൂസിക് ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. ‘നല്ലൊരു തുടക്കം കിട്ടിയിട്ടും അത് എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ…

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിബിഐ 5 ദി ബ്രെയിനിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളം മൂവി&മ്യൂസിക് ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. ‘നല്ലൊരു തുടക്കം കിട്ടിയിട്ടും അത് എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ എങ്ങനെയൊക്കെയോ പതിവ് ക്ലീഷേയില്‍ കൊണ്ടെത്തിച്ച് തട്ടിക്കൂട്ടി അവസാനിപ്പിച്ചത് എന്തിനായിരുന്നു ?
ഇതിന് മുന്‍പിറങ്ങിയ സിബിഐ സിനിമയ്ക്ക് ശേഷം ഒരുപാട് ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളും, മറ്റു ഭാഷകളിലേതടക്കം സിനിമകളും സീരീസും തപ്പിപ്പിടിച്ച് കാണാനും തുടങ്ങിയ മലയാളികള്‍ക്ക് മുന്നിലേക്ക് പാതി വെന്ത കഥയുമായി ഇങ്ങനെയൊരു സേതുരാമയ്യര്‍ സിബിഐ അവതരിക്കേണ്ടായിരുന്നു എന്ന തോന്നലോടെയാണ് തിയ്യേറ്റര്‍ വിട്ടതെന്ന് കുറിപ്പില്‍ പറയുന്നു.

CBI 5 the brain
(Spoilers ഉണ്ട്)
ട്രെയിലർ ഇറങ്ങിയപ്പോഴും ഓരോ പോസ്റ്റർ കാണുമ്പോഴും ഉണ്ടായിരുന്ന പ്രതീക്ഷ കുറഞ്ഞു വന്നപ്പോഴും എവിടെയൊക്കെയോ ചെറിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു, സിബിഐ ചതിക്കില്ലെന്ന്…
സിബിഐയുടെ മറ്റു ഭാഗങ്ങൾ പോലെ, ഒരു റിപ്പീറ്റ് വാച്ചിന് പറ്റിയ ഒരു സിനിമയല്ല സിബിഐ 5.
ഒറ്റത്തവണ കാണാം, കണ്ട് മറക്കാം. അതിനുള്ളത് മാത്രമാണ് സിബിഐ 5 ദ ബ്രെയിൻ.
ബുദ്ധിരാക്ഷസനായ സേതുരാമയ്യർ ഏറ്റെടുത്തതിൽ ഏറ്റവും വിഷമമേറിയ കേസ് എന്ന നിലയ്ക്കാണ് ഈ കഥ പറഞ്ഞു തുടങ്ങുന്നതെങ്കിലും, മുൻ ഭാഗങ്ങളെ വച്ച് നോക്കുമ്പോൾ സേതുരാമയ്യരെ കൂടുതൽ പണിയെടുപ്പിക്കാതെ കേസ് കോംമ്പ്ലിക്കേറ്റഡ് ആക്കുകയാണ് എന്ന് മനസ്സിലാവും.
സിനിമയിൽ എനിക്ക് ഇഷ്ടമായതും ഇഷ്ടപ്പെടാത്തതുമായ ചില കാര്യങ്ങൾ പറയാം…
സത്യദാസിനെ കാണിക്കുമ്പോഴുള്ള മ്യൂസിക്ക് വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലാത്ത കാരണം കൊണ്ട് തന്നെ നല്ലതായിട്ടുണ്ട്,
വളരെ നാളുകൾക്ക് ശേഷം ജഗതി ശ്രീകുമാറിനെ സ്ക്രീനിൽ കാണാൻ കഴിഞ്ഞത് സന്തോഷമാണ്, മാത്രമല്ല വിക്രം എന്ന കഥാപാത്രത്തെ പ്ലേസ് ചെയ്ത രീതിയും കൊള്ളാമായിരുന്നു.
സിബിഐ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ഐക്കണിക് ബിജിഎം വികൃതമാക്കി എന്നത് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.
മേക്കപ്പിനെ പറ്റി എന്താണ് പറയേണ്ടത് എന്നറിയില്ല. അത്രയും മോശം ആയിരുന്നു.
രഞ്ജി പണിക്കർ ഇതിന് മുൻപ് അവതരിപ്പിച്ച പോലീസ് കഥാപാത്രങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി തന്നെയാണ് ഇതിലും ഉള്ളത്.
ഇടയ്ക്ക് ചിലയിടങ്ങളിൽ ഓവറായെങ്കിലും സായികുമാർ തന്റെ വേഷം നന്നാക്കി എന്ന് പറയാം.
ഇടവേള ബാബു, സുരേഷ്കുമാർ, സൗബിൻ, രമേഷ് പിഷാരടി, ആശാ ശരത്, മാളവിക, അൻസിബ തുടങ്ങിയവരുടെ കാസ്റ്റിങ്ങ് വളരെയധികം ബോറായിരുന്നു.
സുദേവിന്റെ കഥാപാത്രം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ഒരു പിടുത്തവും കിട്ടിയില്ല. എവിടുന്നോ വന്ന് എങ്ങോട്ടോ പോയ ഒരു പ്രത്യേക കഥാപാത്രം.
അന്വേഷണത്തിനിടയ്ക്ക് ഒരു മൊബൈൽ ഫോണിനെ പറ്റി ചോദിക്കുന്നു. അതിലെ കോൺടാക്ട് മുഴുവനും ഡിലീറ്റ് ചെയ്തു എന്ന് പറയുന്നതോടെ “ok bei” എന്ന രീതിയിൽ പറഞ്ഞവസാനിപ്പിക്കുന്നു. റിക്കവറി എന്നൊരു ഓപ്ഷനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. പിന്നീടെവിടെയും ആ ഫോണിനെപ്പറ്റി പരാമർശിക്കുന്നു പോലുമില്ല. കേസന്വേഷിക്കുന്നത് ബുദ്ധിരാക്ഷസനായ സേതുരാമയ്യർ സിബിഐ ആണെന്ന് ഓർക്കണം.
ആ ഫോണിലെ കോൺടാക്ടുകൾ റിക്കവർ ചെയ്തിരുന്നെങ്കിൽ പ്രതികൾ തമ്മിലുള്ള ബന്ധം നേരത്തേ തന്നെ മനസ്സിലാക്കാമായിരുന്നു, കുറച്ചും കൂടി സ്ട്രോങ്ങായ തെളിവുകളും ആകുമായിരുന്നു.
വാഹനങ്ങളിൽ സഞ്ചരിക്കുന്നത് കാണിക്കുന്ന ഭാഗങ്ങൾ ഭൂരിഭാഗവും സ്റ്റുഡിയോയിൽ തന്നെ ഷൂട്ട് ചെയ്തതാണെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. കഥയ്ക്ക് ഒരു തരത്തിലും ആവശ്യമില്ലാത്ത അത്തരം രംഗങ്ങൾ ഇത്ര കഷ്ടപ്പെട്ട് ഉൾപ്പെടുത്തുന്നത് എന്തിനാണ് ?
നല്ലൊരു തുടക്കം കിട്ടിയിട്ടും അത് എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ എങ്ങനെയൊക്കെയോ പതിവ് ക്ലീഷേയിൽ കൊണ്ടെത്തിച്ച്
തട്ടിക്കൂട്ടി അവസാനിപ്പിച്ചത് എന്തിനായിരുന്നു ?
ഇതിന് മുൻപിറങ്ങിയ സിബിഐ സിനിമയ്ക്ക് ശേഷം ഒരുപാട് ഇൻവെസ്റ്റിഗേഷൻ സിനിമകളും, മറ്റു ഭാഷകളിലേതടക്കം സിനിമകളും സീരീസും തപ്പിപ്പിടിച്ച് കാണാനും തുടങ്ങിയ മലയാളികൾക്ക് മുന്നിലേക്ക് പാതി വെന്ത കഥയുമായി ഇങ്ങനെയൊരു സേതുരാമയ്യർ സിബിഐ അവതരിക്കേണ്ടായിരുന്നു എന്ന തോന്നലോടെയാണ് തിയ്യേറ്റർ വിട്ടത്.
– Writer’s soul