Film News

‘നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു മുകുന്ദൻ ഉണ്ണിയുണ്ട്’

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണത്തിന് മുന്‍പ് നേരത്തെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരുന്നു. വിനീതിന്റെ വ്യത്യസ്തമായ അഭിനയമായിരുന്നു ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്റെ ലൈഫിലെ ഏറ്റവും സംഭവ ബഹുലമായ സിനിമ കാഴ്ചയായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന പടമെന്ന് പറഞ്ഞാണ് ലോറന്റിയസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് ആരംഭിക്കുന്നത്.

‘രാത്രി 7:30 ക്ക് പടം കാണാന്‍ തീരുമാനിക്കുന്നു. ബുക്ക് മൈ ഷോ നോക്കിയപ്പോള്‍ കോട്ടയത്തു തിയേറ്ററില്‍ ആ പടം സെക്കന്റ് ഷോ കളിക്കുന്നില്ല. പിന്നെ പാലയില്‍ നോക്കിയപ്പോള്‍ മഹാറാണി തിയേറ്ററില്‍ പടം ഓടുന്നുണ്ട്. ഇന്ന് അവതാര്‍ റിലീസ് ആവുന്നതുകൊണ്ട് മിക്കവാറും ഇന്നലെക്കൊണ്ട് ആ പടം മാറും. അതുകൊണ്ട് ലാസ്റ്റ് ഡേ ലാസ്റ്റ് ഷോയ്ക്ക് ടിക്കറ്റ്ബുക്ക് ചെയ്തു. പിന്നെ ഒറ്റ പോക്കായിരുന്നു. തിയേറ്ററില്‍ ചെന്നപ്പോള്‍ ഒറ്റ മനുഷ്യന്‍ ഇല്ല. പെട്ടെന്ന് ഒരു 9 പേര്‍ വന്നു. അവര്‍ക്ക് ടിക്കറ്റ് കൊടുക്കുന്നിലായിരുന്നു. 10 പേര്‍ എങ്കിലും ഇല്ലാതെ പടം ഇടുല്ലെന്നു പറഞ്ഞു. ഞങ്ങളും അവരുമൊക്കെ 11 പേര്‍ പടം കണ്ട്. ഫസ്റ്റ് ക്ലാസ്സില്‍ ആകെ മൊത്തം 3 പേരായരുന്നു.
ഇനി സിനിമയിലേക്ക് വരാം… പടം കണ്ടവര്‍ ആണ് കൂടുതല്‍ എങ്കിലും ഫോര്‍മാലിറ്റിയ്ക്ക് #spoileralert വെക്കുന്നു. ആറിയ കഞ്ഞി പഴങ്കഞ്ഞി, മോര് പുളിച്ചു, കറവ വറ്റി എന്നൊക്കെയുള്ള കമന്റ്‌സ് ഒഴിവാക്കണം… വളരെ വൈകിയാണ് ഈ സിനിമ കാണാന്‍ സാധിച്ചത്. Human beings are mostly grey, but in some cases, they are completely black. ഇങ്ങനെയൊരു അടിക്കുറുപ്പോടെ തുടങ്ങുന്ന സിനിമ… പിന്നെ സ്‌ക്രീനില്‍ കണ്ടതൊക്കെ മുകുന്ദനുണ്ണിയുടെ പൂണ്ടുവിളയാട്ടം. ആ കഥാപാത്രവുമായ സാമ്യം തോന്നിയ കഥാപാത്രങ്ങള്‍ വേറെയുണ്ട്… The Wolf of the Wallstreet, KGF ഇലെ റോക്കി ഭായ്, The നൈറ്റ് crawler എന്ന സിനിമയിലെ ഫോട്ടോഗ്രാഫര്‍ എന്നിവര്‍. അത്രക്കും കണക്ഷന്‍ കിട്ടുന്ന ഒരു കഥാപാത്രം ആണ് മുകുന്ദനുണ്ണി…. പുറമെ മാന്യതയുടെ കുപ്പായം ഇട്ടുകൊണ്ട് തന്റെ നേട്ടത്തിന് ആരെയും കൊല്ലുന്ന സൈക്കോ…
OTT വരുമ്പോള്‍ തന്നെ കൂടുതല്‍ പേര്‍ ഈ സിനിമ കാണും… നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു മുകുന്ദന്‍ ഉണ്ണിയുണ്ട്. അതിന്റെ മീറ്ററില്‍ വ്യത്യാസം ഉണ്ടെന്നു മാത്രം. എന്നില്‍ ഒരു 75% എങ്കിലും അയാള്‍ ഉണ്ടെന്നാണ് തോന്നുന്നത്. സിനിമയുടെ ടൈല്‍ എന്‍ഡിലെ ഡയലോഗ് അതുപോലെ പ്രിയപ്പെട്ടതാണ് എനിക്ക്… എനിക്ക് കര്‍മയില്‍ വിശ്വാസം ഉണ്ടെന്ന് പറയുമ്പോള്‍… അതിനു കിട്ടുന്ന മറുപടി… എല്ലാം നഷ്ടപെട്ട ഊ**തെറ്റിയിരിക്കുമ്പോള്‍ ഇങ്ങനെ എന്തേലും പറഞ്ഞു ആശ്വസിക്കാമല്ലോ എന്നു. ലൈഫില്‍ വിജയിച്ചു എന്നു നാം കരുതുന്ന പല ആളുകളും എന്തേലും ഷോര്‍ട്ട് കട്ട് ഉപയോഗിച്ചവര്‍ ആണ്. ഒരു ജോലിയില്‍ കേറാന്‍ പോലും ലക്ഷങ്ങള്‍ കൊടുക്കുന്നവര്‍ ആണ് നമ്മള്‍. അതെല്ലാം ഷോര്‍ട്ട് കട്ട് ആണല്ലോ. എന്നിട്ട് ആത്മകഥ എഴുതുമ്പോള്‍ സ്ഥിരം മോട്ടിവേഷന്‍ ചവറുകള്‍ പടച്ചുവിടും… Hard work, Dedication, Perseverance, എന്നൊക്കെയുള്ള കടിച്ചാപൊട്ടാത്ത വാക്കുകള്‍…
ഈ വാക്കുകള്‍ക്കൊണ്ട് നമ്മള്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടും… നമ്മള്‍ വന്ന വഴിയിലൂടെ അവര്‍ വരാതിരിക്കാന്‍… അവര്‍ നമ്മളെപ്പോലെ വിജയിക്കട്ടെ ഇരിക്കാന്‍… നമ്മള്‍ അവരുടെ മുന്നില്‍ വേറെയൊരു തെറ്റായ വഴി ഇട്ടുകൊടുക്കും. അത്ര തന്നെ… One has to make very bad, but very bold and difficult decisions to be successful. നേരാവണ്ണം ജീവിക്കാന്‍ പട്ടിയെപ്പോലെ ആയുഷ്‌കാലം പണിയെടുക്കണം.. അന്നന്നു വേണ്ടിയത് കഴിച്ചു മനഃസമാധാനത്തോടെ ഉറങ്ങാം… അതല്ലാതെ ലോകത്തില്‍ successful ആകണമെങ്കില്‍ we have to be bloody rich എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Trending

To Top