Film News

ഡാർക്ക് ത്രില്ലറുകൾ കണ്ടു മടുത്ത നമുക്ക് കൊള്ള സമ്മാനിക്കുന്നത് ഒരു ലൈറ്റ് വെയ്റ്റ് ത്രില്ലർ എക്‌സ്പീരിയൻസാണ്!

നവാഗതനായ സൂരജ് വർമ്മ രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ സിനിമയാണ് ‘കൊള്ള’. സിനിമ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ബാങ്ക് കവർച്ചയുടെ കഥയാണ് കൊള്ള.പ്രശസ്ത എഴുത്തുകാരായ ബോബി-സഞ്ജയ് കുപ്രസിദ്ധമായ ചേലമ്പാറ ബാങ്ക് കവർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

 

 

സൂരജ് വർമ്മയുടെ ആദ്യ സംരംഭമായ സിനിമയെ കുറിച്ച് മൂവി ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് വൈറലാവുന്നത്. ഡാർക്ക് ത്രില്ലറുകൾ കണ്ടു മടുത്ത നമുക്ക് കൊള്ള സമ്മാനിക്കുന്നത് ഒരു ലൈറ്റ് വെയ്റ്റ് ത്രില്ലർ എക്‌സ്പീരിയൻസാണ് എന്നാണ് കാവ്യ ദാസ് എന്ന പ്രേക്ഷക പറയുന്നത്. തൊട്ടടുത്ത സീനിൽ എന്താവും സംഭവിക്കുക എന്ന ചോദ്യം ഓരോ സീനിലും ചിത്രം നമ്മെ ഓർമിപ്പികുന്നുണ്ടെന്നും കാവ്യ ദാസ് പറയുന്നു.

 

ത്രില്ലടിപ്പിക്കുന്ന കൊള്ള , കൊള്ളയടിക്കഥകൾ കാണാൻ ഒരു പ്രത്യേക രസമാണ്.. അത് ത്രില്ലർ കൂടിയാണെങ്കിൽ പിന്നെ പറയണ്ട. സൂരജ് വർമ സംവിധാനം ചെയ്ത് രജിഷ വിജയൻ, പ്രിയ വാര്യർ, വിനയ് ഫോർട്ട് തുടങ്ങിയവർ അഭിനയിച്ച കൊള്ള പുതുമയുള്ള പ്രമേയം കൊണ്ടും ആദ്യാവസാനം ത്രില്ലിംഗായ കഥഗതി കൊണ്ടും മികച്ചു നിൽക്കുന്ന ഒരു അടിപൊളി ഹീസ്റ്റ് ത്രില്ലറാണ്.ഒരു ഗ്രാമപ്രദേശത്ത് ബ്യൂട്ടിപാർലർ തുടങ്ങാനെത്തുന്ന രണ്ട് പെൺകുട്ടികളിൽ നിന്ന് തുടങ്ങുന്ന ചിത്രം ഒരു ബാങ്ക് കൊള്ളയെ ഫോക്കസ് ചെയ്താണ് മുന്നോട്ട് പോകുന്നത്.ഡാർക്ക് ത്രില്ലറുകൾ കണ്ടു മടുത്ത നമുക്ക് കൊള്ള സമ്മാനിക്കുന്നത് ഒരു ലൈറ്റ് വെയ്റ്റ് ത്രില്ലർ എക്‌സ്പീരിയൻസാണ്.. തൊട്ടടുത്ത സീനിൽ എന്താവും സംഭവിക്കുക എന്ന ചോദ്യം ഓരോ സീനിലും ചിത്രം നമ്മെ ഓർമിപ്പികുന്നുണ്ട്.ബോബി സഞ്ജയ് കഥ എഴുതിയിരിക്കുന്ന കൊള്ള മികച്ച പ്രകടനങ്ങൾ കൊണ്ടും കയ്യടി വാങ്ങിക്കുന്നുണ്ട്. രജിഷ – പ്രീയ കോമ്പോ നല്ല രീതിയിൽ പടത്തിൽ വർക്ക്ഔട്ട് ആയിട്ടുണ്ട്. വിനയ് ഫോർട്ട്,ഷാൻ റഹ്‌മാൻ, ജിയോ ബേബി, അലൻസിയർ, കൊല്ലം സുധി തുടങ്ങിയവരും തങ്ങളുടെ റോളുകളെ ഗംഭീരമാക്കി.

Trending

To Top