സ്‌കൂളില്‍ അലറിക്കരഞ്ഞ് പെണ്‍കുട്ടികള്‍! ബാധ കയറിയതാണെന്ന് നാട്ടുകാര്‍..! ഞെട്ടിപ്പിക്കുന്ന വീഡിയോ!

ഉത്തരാഖണ്ഡിലെ ഒരു സ്‌കൂളില്‍ അലറിക്കരയുന്ന പെണ്‍കുട്ടികള്‍ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന വീഡിയോ ആണിത്. ഉത്തരാഖണ്ഡിലെ റൈഖുലി എന്ന പ്രദേശത്തെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. കൂട്ടത്തോടെ അലറിക്കരയുന്ന പെണ്‍കുട്ടികളെ ആണ്…

ഉത്തരാഖണ്ഡിലെ ഒരു സ്‌കൂളില്‍ അലറിക്കരയുന്ന പെണ്‍കുട്ടികള്‍ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന വീഡിയോ ആണിത്. ഉത്തരാഖണ്ഡിലെ റൈഖുലി എന്ന പ്രദേശത്തെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. കൂട്ടത്തോടെ അലറിക്കരയുന്ന പെണ്‍കുട്ടികളെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇവരില്‍ ചിലര്‍ കരഞ്ഞ് അവശരായതായും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.. കുട്ടികള്‍ തല തല്ലി കരയുന്ന ഈ വീഡിയോ കണ്ടാണ് ഇപ്പോള്‍ എല്ലാവരും ഞെട്ടിയിരിക്കുന്നത്.

എന്തിനാണ് ഇവര്‍ കരയുന്നത് എന്ന കാര്യം പോലും വ്യക്തമല്ല.. അധ്യാപകര്‍ അടക്കം ഇവരോട് പലതും പറയുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് പ്രേതബാധ കയറിയതാണെന്നാണ് നാട്ടുകാരും പറയുന്നതത്രെ. ഈ സംഭവം ജൂലൈ 26നാണ് നടന്നത് എന്നും പറയപ്പെടുന്നു. കുട്ടികളില്‍ ആദ്യമായാണ് ഇത്തരം പെരുമാറ്റം കാണുന്നത് എന്ന് അധ്യാപകര്‍ അഭിപ്രായപ്പെടുന്നതായും വിവരവങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഉത്തരാഖണ്ഡിലെ റൈഖുലി എന്ന പ്രദേശത്തെ ജൂനിയര്‍ ഹൈസ്‌കൂളിലാണ് സംഭവം.

ഇതോടെ സ്‌കൂളിന് എന്തോ പ്രശ്‌നം ഉണ്ടെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത് മാസ് ഹിസ്റ്റീരിയ ആണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. പല പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും വിവരമുണ്ട്. ജമ്മുകാശ്മീരിലെ കത്വയിലും ഇത്തരം മാസ് ഹിസ്റ്റീരിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആണ്‍കുട്ടികളിലും ഇത് കാണപ്പെട്ടു എന്നും.. എന്നാല്‍ കൂട്ടത്തോടെ കരഞ്ഞതില്‍ പെണ്‍കുട്ടികളാണ് അധികം എന്നും പറയപ്പെടുന്നു.