Film News

തെലുങ്ക് ലൂസിഫറിന്റെ ഒടിടി റൈറ്റ്‌സ് ആര്‍ക്കാണെന്നോ..? ഇത് വമ്പന്‍ ഹിറ്റ് തന്നെയെന്ന് ഉറപ്പിച്ച് പ്രേക്ഷകര്‍!

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ലൂസിഫര്‍. ഇപ്പോഴിതാ ചിത്രം തെലുങ്ക് റീമേക്കില്‍ എത്തുമ്പോള്‍ മറ്റൊരു ഹിറ്റ് തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഗോഡ്ഫാദര്‍ എന്ന പേരില്‍ തെലുങ്കിലേക്ക് എത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയതിനെ കുറിച്ചാണ് അത്. ഒക്ടോബര്‍ 5-ാം തീയതി തീയറ്ററുകളില്‍ എത്താനിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് ഏറ്റെടുത്തെന്ന വിവരമാണ് പുറത്ത് വരുന്നത്.

ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും എത്തുന്നുണ്ട്.. ലൂസിഫറില്‍ പൃഥ്വിരാജ് ചെയ്ത വേഷം ആയിരിക്കും ഗോഡ്ഫാദറില്‍ സല്‍മാന്‍ഖാന്‍ ചെയ്യുക. മോഹന്‍ രാജയാണ് ഈ സിനിമയ്ക്ക് സംവിധാനം ഒരുക്കിയത്. ചിത്രത്തില്‍ നായികയായി എത്തുന്ന തെന്നിന്ത്യയുടെ താരറാണി നയന്‍താരയാണ്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച ശക്തമായ സ്ത്രീ കഥാപാത്രത്തെ നയന്‍താര ഗംഭീരമാക്കുമെന്ന് ആരാധകര്‍ക്ക് ഉറപ്പുണ്ട്.

ഒടിടി ഗ്ലോബലിന്റെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്‌ലിക്‌സിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് എടുത്തത് എന്ന വാര്‍ത്തയും പുറത്ത് വന്നതോടെ ഈ സിനിമയ്ക്കായി സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്. തെലുങ്ക് സിനിമാ മേഖലയ്ക്ക് ഏറെ പ്രതീക്ഷയാണ് ഈ സിനിമയില്‍ ഉള്ളത്. മലയാളത്തില്‍ ലൂസിഫറിന് ഉണ്ടായ സാമ്പത്തിക വിജയും നേട്ടവും തെലുങ്കിലെ ഗോഡ്ഫാദറിനും ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അടക്കം പ്രതീക്ഷിക്കുന്നത്.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. സിനിമയുടെ ട്രെയിലറും പോസ്റ്ററുകളും എല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്…ലൂസിഫറില്‍ നിന്ന് ചില മാറ്റങ്ങള്‍ വരുത്തിയാണ് ഗോഡ്ഫാദര്‍ എത്തുക എന്നാണ് വിവരം.

Trending

To Top