Connect with us

Hi, what are you looking for?

Film News

റെക്കോര്‍ഡ് തുകയ്ക്ക് ജവാന്‍ സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്!!! തിയ്യേറ്റര്‍ ഡിലീറ്റഡ് സീനുകളും ഒടിടിയില്‍

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍. ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ് കിങ് ഖാന്‍. ചിത്രം ആയിരം കോടി ക്ലബ്ബിലേക്ക് അടുത്തിരിക്കുകയാണ്. ബോൡവുഡില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ജവാന്‍.

അതേസമയം ചിത്രം ഉടന്‍ ഒടിടിയിലേക്ക് എത്താനിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ചിത്രം സ്വന്തമാക്കിയത്.

മാത്രമല്ല, ആരാധകര്‍ക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്, തിയേറ്റര്‍ പതിപ്പില്‍ നിന്നും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒടിടിയില്‍ എത്തുക. ഏഴ് മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും ഒടിടിയില്‍ കിട്ടും. തിയേറ്ററില്‍ 2 മണിക്കൂര്‍ 45 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഒടിടിയില്‍ എത്തുമ്‌ബോള്‍ ഇത് 3 മണിക്കൂര്‍ 15 മിനുട്ടാകും.

അതേസമയം, എന്നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തുക എന്ന് അറിയിച്ചിട്ടില്ല. ചിത്രത്തിന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങളെല്ലാം കൂടി 250 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

‘സമൂഹത്തിലെ തെറ്റുകള്‍ തിരുത്താനായി പുറപ്പെടുന്ന ഒരു മനുഷ്യന്റെ വൈകാരിക യാത്ര’യാണ് ജവാന്‍ എന്ന ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ത്രില്ലര്‍ പറയുന്നത്. വിക്രം റാത്തോഡിന്റെയും മകന്‍ ആസാദിന്റെയും വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്.

നയന്‍താര, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം ദീപിക പദുക്കോണും സഞ്ജയ് ദത്തും കമിയോ റോളുകളില്‍ ജവാനില്‍ അഭിനയിക്കുന്നുണ്ട്. സാനിയ മല്‍ഹോത്രയും യോഗി ബാബുവും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയില്‍ ഹിറ്റായിരുന്നു.

You May Also Like