Film News

വികലാംഗരുടെ സംവിധായകന്‍ എന്ന് പോലും പലരും എന്നെ വിളിച്ചു.. പക്രുവിന്റെ ആ ചോദ്യത്തിലാണ് എല്ലാം..!- വിനയന്‍

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് ശക്തമായി തിരിച്ച് എത്തിയ സംവിധായകന്‍ വിനയന്‍ തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ച് എല്ലാം തുറന്ന് പറയുന്ന അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളും കഥകളും വിനയന്‍ എന്ന സംവിധായകന്റെ പ്രത്യേകതയായിരുന്നു.. തന്നെ വികലാംഗരുടെ സംവിധായകന്‍ എന്ന് പോലും പലരും വിളിച്ചിരുന്നു എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്…

ഇപ്പോള്‍ അത്ഭുതദ്വീപ് എന്ന സിനിമയെ കുറിച്ചും.. ഗിന്നസ് പക്രുവിനെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്… അന്ന് പക്രു പറഞ്ഞ വാക്കാണ് എന്നെ അങ്ങനെയൊരു സിനിമയിലേക്ക് എത്തിച്ചത് എന്ന് അദ്ദേഹം പറയുന്നു… സംവിധായകന്റെ വാക്കുകളിലേക്ക്… പക്രു പറഞ്ഞ ആ വാക്കുകളോട് എനിക്കൊരു ഇഷ്ടം തോന്നി… സാര്‍ അന്ധനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്തു.. കരുമാടികുട്ടന്‍ എന്ന മാനസിക വളര്‍ച്ച എത്താത്ത കഥാപാത്രത്തെ വെച്ച് പടം ചെയ്തു.. ഊമകളെ വെച്ച് സിനിമ ചെയ്തു.

അരയ്ക്ക് താഴോട്ട് തളര്‍ന്ന മീരയുടെ ദുഖത്തിലെ കഥാപാത്രം.. അങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തപ്പോള്‍.. എന്നെ വിഗലാംഗരുടെ സംവിധായകന്‍ എന്ന് പോലും വിളിച്ചവരുണ്ട് എന്നാണ് വിനയന്‍ പറഞ്ഞത്.. അപ്പോള്‍ എന്തുകൊണ്ട് ഞങ്ങളെ വെച്ചൊരു സിനിമ ചെയ്തൂകൂടാ.. എന്ന് പക്രു എന്നോട് ചോദിച്ചു… ആ ചിന്തയില്‍ നിന്ന് അങ്ങനെയാണ് ഈ സിനിമ ഉണ്ടാക്കിയത് എന്ന് വിനയന്‍ പറയുന്നു.. അതില്‍ പക്രുവിനെ തേടി ഗിന്നസ് റെക്കോര്‍ഡ് അടക്കമുള്ള വലിയ അംഗീകാരങ്ങള്‍ എത്തിയിരുന്നു.. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന് മറ്റൊരു സൂപ്പര്‍സ്റ്റാറിനെ സമ്മാനിച്ച്‌കൊണ്ടാണ് വിനയന്റെ വരവ്, ആറാട്ട്പുഴ വേലായുധപണിക്കരായി എത്തിയ സിജു വില്‍സന്റെ കഥാപാത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു..മികച്ച പ്രേക്ഷക പ്രതികരണം നേടി പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്..

Trending

To Top