Connect with us

Hi, what are you looking for?

Film News

ബിസിനസ്സ് ക്ലാസില്‍ സ്റ്റൈലിഷ് ലുക്കില്‍ നവ്യ നായര്‍..! ശുഭയാത്ര നേര്‍ന്ന് മലയാളികളും..!

ബിസിനസ് ക്ലാസില്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്ന നടി നവ്യ നായരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. നവ്യ തന്നെയാണ് തന്റെ യാത്രയുടെ വിവരം ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെച്ച ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രദ്ധ നേടുകയായിരുന്നു.. കൂളിംഗ് ഗ്ലാസ് വെച്ച് ടോപ്പം പാന്റ്‌സും ധരിച്ച് കൂള്‍ ലുക്കില്‍ എത്തിയ താരത്തിന് പ്രായം പിറകോട്ടാണോ

പോകുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നു.. കുവൈറ്റ്…ഞാന്‍ വരുന്നു എന്നാണ് തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍ ഫേസ്ബുക്കില്‍ അടക്കം കുറിച്ചിരിക്കുന്നത്. നവ്യയുടെ യാത്ര കുവൈറ്റിലേക്കാണ് എന്ന് അറിഞ്ഞതോടെ പ്രവാസി മലയാളികളും കമന്റുകള്‍ രേഖപ്പെടുത്തി എത്തുന്നുണ്ട്.. പെട്ടെന്ന് വായോ.. എന്നാണ് ഒരു ആരാധിക നവ്യയുടെ പോസ്റ്റിന് കമന്റായി കുറിച്ചത്..

നിരവധിപ്പേരാണ് താരത്തിന്റെ യാത്രയ്ക്ക് ശുഭയാത്ര നേര്‍ന്ന് എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മെയിന്‍ സ്ട്രീമിലേക്ക് തിരിച്ചെത്തിയ നവ്യയെ ഏറെ സ്‌നേഹത്തോട് കൂടിയാണ് മലയാളികള്‍ വരവേറ്റത്.. എപ്പോഴും തന്റെ വിശേഷങ്ങളും കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെച്ച് നവ്യ

മലയാളി പ്രേക്ഷകര്‍ക്ക് ഒപ്പം തന്നെയുണ്ട്. ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ച് വന്ന നവ്യ നായര്‍ ഇപ്പോള്‍ നൃത്ത പരിപാടികളിലും സജീവമാകുന്നുണ്ട്.

You May Also Like