Film News

ആലിയ വീണ്ടും ഗർഭിണിയോ, സന്തോഷ വാർത്തയുമായി താരം 

ബോളിവുഡിലെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ആലിയ ഭട്ടും,  രൺബീർ കപൂറും. കഴിഞ്ഞ നവംബറിൽ ആയിരുന്നു ഇരുവര്ക്കും ഒരു മകൾ ജനിച്ചത്.  രാഹ കപൂർ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോൾ താരം  സോഷ്യൽ മീഡിയിൽ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. താരത്തിന്റെ ചിത്രത്തിൽ രണ്ടു പൂക്കൾ കൈയിൽ പിടിച്ചിരിക്കുന്നു, എന്നാൽ ഈ ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട് ആണ് ആരാധകരെ കൂടുതൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്,

2 .0  കാത്തിരിക്കൂഎന്നാണ് താരം പറയുന്നത്, എന്താണ് ആ സന്തോഷ വാർത്ത. താരത്തിന്റെ ഈ പോസ്റ്റിനു നിരവധി കമെന്റുകൾ ആണ് ആരാധകർ ആയിച്ചിരിക്കുന്നത്‌. താരം രണ്ടാമത് ഗർഭിണി ആണോ അതാണ് ഇതിന്റെ ഉദ്ദേശം, രണ്ടു പൂക്കൾ കൈയിൽ ഉണ്ട്, അതോ ഇനിയും ഏതെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നാണോ, ആരാധകരുടെ ആകാംഷ വാനോളം യുർന്നിരിക്കുകയാണ് ഇപ്പോൾ.

എന്തായലും താരം ഉദ്ദേശിക്കുന്ന സന്തോഷ വാർത്തക്കായി ആരാധകർ കാത്തിരിക്കുകയാണ്, താമസിക്കാതെ താരം ഇതിന്റെ യഥാർത്ഥ കാര്യം വെളിപ്പെടുത്തും എന്നതുമാണ് ആരാധകർ പറയുന്നത്. തന്റെ പ്രസവ ശേഷമുള്ള താരത്തിന്റെ വർക്ക് ഔട്ട് വീഡിയോയും സോഷ്യൽ മീഡിയിൽ സ്ഥാനം പിടിച്ചിരുന്നു. ഇനിയും താരത്തെ സ്‌ക്രീനിൽ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Trending

To Top