Connect with us

Hi, what are you looking for?

Film News

ആ സംഭവങ്ങൾ ഒന്നും അദ്ദേഹത്തിന് ഓർമയില്ല എന്നാണ് പറയുന്നത്

നിരവധി ആരാധകർ ഉള്ള സംവിധായകനാണ് പ്രിയദർശൻ. നിരവധി ചിത്രങ്ങൾ ആണ് താരം ഇതിനോടകം ആരാധകർക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. അവ എല്ലാം സൂപ്പര്ഹിറ്റുകളും ആയിരുന്നു. പ്രിയദര്ശന്റെതായി വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് പരാചയപ്പെട്ടിട്ടുള്ളത്. പ്രിയദർശൻ സിനിമകൾ കാണാൻ ആരാധകർ കാത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകൾ കൊണ്ട് സിനിമ ലോകത്ത് പറയുന്ന ഒരു സംഭവമാണ് പ്രിയദർശനും യേശുദാസും തമ്മിൽ ഉള്ള പ്രെശ്നം. ഇവർ തമ്മിൽ വഴക്ക് ഉള്ളത് കൊണ്ടാണ് പ്രിയദർശൻ തന്റെ സിനിമകളിൽ യേശുദാസിനെ പാടാൻ വിളിക്കാത്തത് എന്നും പകരം എം ജി ശ്രീകുമാറിനെ പാടാൻ വിളിക്കുന്നത് എന്നുമൊക്കെയാണ്.

ഇപ്പോഴിതാ ഈ സംസാരത്തിനുള്ള മറുപടി നൽകുകയാണ് പ്രിയദർശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഓര്മ വെച്ച് നാൾ മുതൽ കേട്ട് തുടങ്ങിയതാണ് യേശുദാസിന്റെ ഗാനങ്ങൾ. അദ്ദേഹം വളരെ വലിയ ഒരു മനുഷ്യനാണ്. എന്റെ ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. എന്നാൽ ബോയിങ് ബോയിങ് സിനിമയുടെ ഗാനം റെക്കോർഡ് ചെയ്യുന്ന സമയത്ത് അദ്ദേഹം എന്നെ സ്റ്റുഡിയോയിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്. ഇറങ്ങി പോ എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ അവിടെ നിന്ന് പുറത്ത് ആക്കിയത്. ഞാൻ ആണ് ആ സിനിമയുടെ സംവിധായകൻ എന്ന് പോലും അറിയാതെയാണ് അദ്ദേഹം എന്നെ ഇറക്കി വിട്ടത്.

എന്നാൽ ആ സംഭവത്തിന് ശേഷം ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്നും അത് കൊണ്ടാണ് എന്റെ സിനിമകളിൽ ഞാൻ എം ജി ശ്രീകുമാറിനെ വെച്ച് പാട്ട് പഠിക്കുന്നതും എന്നൊക്കെ പ്രചരിച്ചിരുന്നു. എന്നാൽ ഞാനും ശ്രീകുട്ടനുമൊക്കെ കുട്ടികാലം മുതൽ കളിച്ച് വളർന്നവർ ആണ്. അവന്റെ കഴിവ് എനിക്ക് നന്നായി അറിയാമെന്നും അത് കൊണ്ടാണ് എന്റെ സിനിമകളിൽ അവനു പാടാൻ അവസരം കൊടുക്കുന്നത് എന്നും യേശുദാസ് പറഞ്ഞു. മാത്രമല്ല, പിന്നെയും എന്റെ സിനിമകളിൽ ദാസേട്ടൻ പാടിയിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് ഞാൻ ദാസേട്ടനോട് പറഞ്ഞപ്പോൾ അത് എപ്പോഴാണ്, തനിക്ക് ഓർമ്മയില്ല എന്നാണ് ദാസേട്ടൻ എന്നോട് പറഞ്ഞത്.

You May Also Like