തലയ്ക്കകത്ത് ഒന്നുമില്ലാത്ത കുരങ്ങന്‍..!! വിക്കുള്ള വിദ്യാര്‍ത്ഥിയെ വേദനിപ്പിച്ച അധ്യാപകനെ കുറിച്ച് ഹൃത്തിക്ക് റോഷന്‍..!!

ബോളിവുഡിന്‌റെ സൂപ്പര്‍സ്റ്റാറാണ് ഹൃത്തിക്ക് റോഷന്‍. കുഞ്ഞുനാളുമുതല്‍ ബോഡി ഷെയ്മിംഗിന്റെ പേരിലും വിക്കിന്റെ പേരിലും സമപ്രായക്കാര്‍ പോലും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. വിക്ക് മൂലം കുട്ടിക്കാലത്ത് ബുദ്ധിമുട്ട് നേരിട്ട താരത്തിന് ഒരുപാട് നാളത്തെ സ്പീച്ച് തെറാപ്പിക്ക്…

ബോളിവുഡിന്‌റെ സൂപ്പര്‍സ്റ്റാറാണ് ഹൃത്തിക്ക് റോഷന്‍. കുഞ്ഞുനാളുമുതല്‍ ബോഡി ഷെയ്മിംഗിന്റെ പേരിലും വിക്കിന്റെ പേരിലും സമപ്രായക്കാര്‍ പോലും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. വിക്ക് മൂലം കുട്ടിക്കാലത്ത് ബുദ്ധിമുട്ട് നേരിട്ട താരത്തിന് ഒരുപാട് നാളത്തെ സ്പീച്ച് തെറാപ്പിക്ക് ശേഷമാണ് ഫലം കണ്ട് തുടങ്ങിയത്. ഇപ്പോഴിതാ വിക്കുള്ള ഒരു വിദ്യാര്‍ത്ഥിയെ അപമാനിച്ച അധ്യാപകന് എതിരെ നടന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”സംസാരിക്കുമ്പോള്‍ വിക്കുള്ള എന്റെ കസിന്‍ ക്ലാസില്‍ ഒരു പ്രസന്റേഷന്‍ നല്‍കുകയായിരുന്നു.

ഈ സമയം അവന്റെ എച്ച്ഒഡി അവനെ കളിയാക്കി. മര്യാദയ്ക്ക് നില്ലെന്ന് പറഞ്ഞു കൊണ്ട്് അയാള്‍ ക്ലാസിന് മുന്നില്‍ വച്ച് അവനെ അപമാനിച്ചു. അപമാനിതനായ അവന്‍ പിന്നീട് ഇതുവരെ തന്റെ മുറിയില്‍ നിന്നും പുറത്ത് വന്നിട്ടില്ല” എന്ന പോസ്റ്റിന് മറുപടി നല്‍കിക്കൊണ്ടായിരുന്ന് ഹൃത്തിക്ക് റോഷന്‍ രംഗത്ത് എത്തിയത്. ”ദയവ് ചെയ്ത് നിങ്ങളുടെ കസിനോട് പറയുക, ആ പ്രൊഫസറും അയാളുടെ ജഡ്ജ്‌മെന്റും അപ്രസക്തമാണ്.

വിക്ക് അവന്റെ തെറ്റല്ലെന്നും അതില്‍ നാണിക്കേണ്ടതായി ഒന്നുമില്ലെന്നും പറയണം. അവനെ അപമാനിക്കുന്നവര്‍ തലച്ചോറില്ലാത്ത കുരങ്ങന്മാരാണ്” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. വിക്കുള്ള വിദ്യാര്‍ത്ഥിയെ പിന്തുണച്ച് എത്തിയ നടന് വേണ്ടി കൈയ്യടിക്കുകയാണ് ഇന്നും സോഷ്യല്‍ മീഡിയ.