Connect with us

Hi, what are you looking for?

Film News

ആരാധകനെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിനയാന്വിതനായി: സഞ്ചാരി വിജയ്യുടെ ഓര്‍മ്മകളില്‍ മമ്മൂട്ടി

വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ച കന്നഡ താരം സഞ്ചാരി വിജയ്യുടെ ഓര്‍മ്മകളെ സ്മരിച്ച് മമ്മൂട്ടി. ഹൈദരാബാദില്‍ വിജയ്യെ കണ്ടുമുട്ടിയ ഓര്‍മ്മകളും, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി കുറിപ്പ് പങ്കുവെച്ചത്.

സഞ്ചാരി വിജയ്യുടെ ഓര്‍മ്മകള്‍ അനുസ്മരിച്ചുകൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്. അദ്ദേഹം ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഹൈദരാബാദില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അദ്ദേഹം എന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിനയാന്വിതനായി. തന്റെ അടുത്ത കണ്ട് എന്റെ അഭിപ്രായം കേള്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘തലദണ്ഡ’ തിയേറ്ററുകളില്‍ കണ്ട് നമുക്ക് അദ്ദേഹത്തിന്റെ ഓര്‍മ്മ ആഘോഷിക്കാം. നമ്മള്‍ ഈ സിനിമയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനവും കഴിവും അറിയാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പാണ്.

ബെംഗളൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കവേയാണ് സഞ്ചാരി വിജയ്ക്ക് അപകടം ഉണ്ടാകുന്നതും ഗുരുതരമായി പരുക്കേല്‍ക്കുന്നതും. തുടര്‍ന്ന് ചികിത്സയിലിരിക്കെ ജൂണ്‍ 15ന് അന്തരിച്ചു.

You May Also Like