Connect with us

Hi, what are you looking for?

Film News

സെലിബ്രിറ്റി ആവണ്ടാരുന്നു, വാലന്റൈന്‍സ് ഡേ ആകുമ്പോള്‍ ബ്രേക്കപ്പ് ആകും, എവിടെ പോയാലും കളിയാക്കലുകള്‍: ഗായത്രി സുരേഷ്

സെലിബ്രിറ്റിയായതിന്റെ പേരില്‍ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്ന് നടി ഗായത്രി സുരേഷ്. ചില സമയത്ത് സെലിബ്രിറ്റി ടാഗ് വേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും വലിയ കളിയാക്കലുകള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും താരം പറഞ്ഞു.

എല്ലാ സെലിബ്രിറ്റികളും വലിയ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവണ്ടായിരുന്നു എന്ന്’, ഗായത്രി പറയുന്നു.

ഇതുവരെ തനിയ്ക്ക് വാലന്റൈന്‍സ് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടില്ല. എന്റെ ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിലായിരുന്നു. അത് മാത്രമാണ് നാല് വര്‍ഷം വരെ പോയത്. പക്ഷെ അപ്പോള്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ചോ എന്നൊന്നും ഓര്‍മയില്ല. പിന്നീടുള്ള പ്രണയ ബന്ധങ്ങള്‍ അത്ര നീണ്ടു പോയിട്ടില്ല. വാലന്റൈന്‍സ് ഡേ ആകമ്പോഴേക്കും ഞാന്‍ ബ്രേക്കപ്പ് ആയിട്ടുണ്ടാവും, നടി പറഞ്ഞു.

You May Also Like