Film News

‘മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍…സിനിമ കണ്ടു കഴിഞ്ഞിട്ടും എന്തോ ഒരു മരവിപ്പു പോലെ..’

മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ഒന്നിച്ച ചിത്രമാണ് ഇരട്ട. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍…സിനിമ കണ്ടു കഴിഞ്ഞിട്ടും എന്തോ ഒരു മരവിപ്പു പോലെയെന്നാണ് ജംഷാദ് കെ പി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്‍സന്റീസ്
ഓള്‍ഡ് ബോയ്
നോ മേഴ്‌സി
തുടങ്ങിയ സിനിമള്‍ക്കൊരു പ്രത്യേകതയുണ്ട്..
ആ സിനിമകളുടെ ക്ലൈമാക്‌സ് തന്നെ..
ഒരിക്കലും പ്രഡിക്റ്റ് ചെയ്യാന്‍ കഴിയാത്ത അതിഗംഭീര പര്യവസാനം.. സിനിമ കണ്ടു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ പോലും ആ ക്ലൈമാക്‌സ് നമ്മെ വിടാതെ പിന്തുടരും.. ഹൃദയത്തെ കൊത്തി വലിക്കുന്ന പോലെ അനുഭവപ്പെടും.. അത് മുകളില്‍ പറഞ്ഞ സിനിമ കണ്ടവര്‍ക്ക് മനസ്സിലാകും..
ഇരട്ട.
അതിഗംഭീരം എന്നതില്‍ കുറഞ്ഞതൊന്നും പറയാനില്ല..
എന്ത് ഗംഭീരമായിട്ടാണ് ജോജു ജോര്‍ജ് ഇതില്‍ പെര്‍ഫോമന്‍സ് ചെയ്തിരിക്കുന്നത്.. സ്വഭാവത്തിലും മാന്നറിസങ്ങളിലും തികച്ചും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാരക്ടര്‍. ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ്..
നല്ല പെര്‍ഫക്ഷനുള്ള തിരക്കഥ..
പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കാത്ത, വെറുതെ ഏച്ചുകെട്ടിയ സീനുകള്‍ ഇല്ലാത്ത, ഏതെങ്കിലും ഒരു നടന്റെ മുഖത്ത് വില്ലന്‍ ഭാവം വരുത്തി ക്ലീഷകളുടെ വാറോലകളുമായി ക്രിഞ്ചിന്റെ അയ്യരുകളി കളിച്ചു ഓഡിയന്‍സിനെ പറ്റിക്കാത്ത അതിഗംഭീര തിരക്കഥയും ഡയറക്ഷനും..
സിനിമ കണ്ടു കഴിഞ്ഞിട്ടും എന്തോ ഒരു മരവിപ്പു
പോലെ.. ചിലപ്പോള്‍ ഇനിയങ്ങോട്ട് എന്താകും എന്ന ചിന്തയാവാം…
മലയാളത്തില്‍ അടുത്ത കാലത്ത് കണ്ട നല്ല ഒരു ത്രില്ലര്‍ ചിത്രം എന്ന് പറഞ്ഞു ചെറുതാക്കാന്‍ ആവില്ല ഈ ചിത്രത്തെ.. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്ന് തെന്നയാണ് ഈ സിനിമ.
Rohith Mg Krishnan Thankyou.. നല്ല ഒരു സിനിമ ഒരുക്കിയതിന്.. ഇന്നത്തെ ദിവസം ഗംഭീരമാക്കിയതിന്.. കാത്തിരിക്കുന്നു ഇതുപോലെയുള്ള നല്ല സിനിമകള്‍ക്കായ്.. ??
സ്‌പോയിലര്‍ വെക്കാത്തതിന് ഒരു കാരണം ഉണ്ട് കെട്ടോ.. ഇക്കണ്ട പോസ്റ്റുകളിലൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ടാകും ക്ലൈമാക്‌സ് ഗംഭീരമാണ്.. അവസാനം ഒരു മരവിപ്പാണ് എന്നൊക്കെ.. അപ്പോള്‍ ഒരുകാര്യം നിങ്ങള്‍ക്ക് ഉറപ്പാണ്.. ക്ലൈമാക്‌സ്..
അതേ.. ഒന്നുറപ്പിച്ചു പറയുന്നു… അത് നിങ്ങള്‍ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള പര്യവസാനമാണ്.. നിങ്ങള്‍ക്ക് ഒരിക്കലും പ്രഡിക്റ്റ് ചെയ്യാന്‍ കഴിയാത്ത ഒന്ന്..
Mr ജോജു ജോര്‍ജ്.. മുഖസ്തുതി ആണെന്ന് കരുതരുത്..
നിങ്ങളൊരു ഗംഭീര നടനാണ്.. സത്യം. ????

അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ക്കുന്ന ‘ഇരട്ട’യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്ണന്‍ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് .ലിറിക്സ് അന്‍വര്‍ അലി. എഡിറ്റര്‍ : മനു ആന്റണി, ആര്‍ട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ്, സ്റ്റണ്ട്‌സ് : കെ രാജശേഖര്‍ എന്നിവരാണ്.

Trending

To Top