‘ഞാന്‍ വിവാഹമോചിതയാണ്, സിംഗിള്‍ മദര്‍ ജീവിതം ആസ്വദിക്കുകയാണ്’ മോഹന്‍ലാലിനോട് ശാലിനി നായര്‍

ആരാധകര്‍ കാത്തിരുന്ന ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചു. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരും അത്ര പരിചിതരല്ലാത്തവരുമൊക്കെ ഷോയുടെ ഭാഗമായിട്ടുണ്ട്. അവതാരകയായി ശ്രദ്ധ നേടിയ വിജെ ശാലിനിയും ബിഗ് ബോസ് സീസണ്‍ 4 ല്‍ മത്സരിക്കാനെത്തിയിട്ടുണ്ട്.…

shalini-nair-bigboss-entry

ആരാധകര്‍ കാത്തിരുന്ന ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചു. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരും അത്ര പരിചിതരല്ലാത്തവരുമൊക്കെ ഷോയുടെ ഭാഗമായിട്ടുണ്ട്. അവതാരകയായി ശ്രദ്ധ നേടിയ വിജെ ശാലിനിയും ബിഗ് ബോസ് സീസണ്‍ 4 ല്‍ മത്സരിക്കാനെത്തിയിട്ടുണ്ട്. തന്റെ കുടുംബത്തെയും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ടാണ് ശാലിനിയുടെ ബിഗ്‌ബോസിലേക്കുള്ള ഇന്‍ട്രോ. വീട്ടില്‍ അച്ഛനും അമ്മയും എന്റെ മോനുമാണുള്ളത്.

സഹോദരന്‍ വിദേശത്താണ്. അവന്‍ പോയപ്പോള്‍ എനിക്കൊരുപാട് സങ്കടമായിരുന്നു. ഞങ്ങള്‍ അത്രയും അറ്റാച്ച്ഡാണ്. മൈക്ക് കണ്ടാല്‍ വിടാത്തയാളാണ് ഞാന്‍, നന്നായിട്ട് കോമഡി പറയും. വിവാഹമോചിതയാണ്, സിംഗിള്‍ മദര്‍ ജീവിതം ആസ്വദിച്ച് വരികയാണ്. അച്ഛനോടും അമ്മയോടും സഹജീവികളോടും സ്നേഹമുള്ള കുഞ്ഞാണ് എന്റെ ഉണ്ണിക്കുട്ടന്‍. സിംഗിള്‍ മദര്‍ അടിപൊളി ഫീലാണ്, മോനാണ് എന്റെ ശക്തി, ഒരു ചെരിപ്പിന്റെ വള്ളി പൊട്ടിയാലും രണ്ടാഴ്ച കഴിഞ്ഞേ പറയുകയുള്ളൂവെന്നും മോനെക്കുറിച്ച് ശാലിനി പറഞ്ഞിരുന്നു.

പടക്കം പൊട്ടിക്കുന്നത് പോലെ ഠോ പറഞ്ഞായിരുന്നു അവതാരകന്‍ മോഹന്‍ലാല്‍ ശാലിനിയെ സ്വാഗതം ചെയ്തത്. കരയുകയാണോയെന്ന് ചോദിച്ചപ്പോള്‍ അല്ലെന്നും ഇത് സന്തോഷം കൊണ്ടാണെന്നുമായിരുന്നു ശാലിനി പറഞ്ഞത്. ലാല്‍ സാറിന്റെ ഒരു അഭിമുഖം എടുക്കണമെന്ന് ഒരുപാടാഗ്രഹിച്ചിരുന്നു.

അങ്ങനെ കിട്ടുകയാണെങ്കില്‍ എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ലാലേട്ടന്‍ ഏറ്റവും കൂടുതല്‍ നന്നാവണമെന്ന് ആഗ്രഹിച്ച് നില്‍ക്കുന്ന സുഹൃത്ത് ആരാണെന്നായിരുന്നു ശാലിനിയുടെ ചോദ്യം. ഒന്നല്ല ഒരുപാട് പേരുണ്ട്. അവരെല്ലാം ഇപ്പോഴും എനിക്കൊപ്പം തന്നെയുണ്ടെന്നും മോഹന്‍ലാല്‍ മറുപടി നല്‍കി.