Film News

ജയറാമിനേയും പാർവ്വതിയേയും കുറിച്ച് മനസ്സ് തുറന്നു ലാലു അലക്സ്

നിരവധി ആരാധകരുള്ള താരമാണ് ലാലു അലക്സ്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് ലാലു അലക്സ്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ ലാലു അലക്സ് ഏകദേശത്തെ 45 വർഷത്തിൽ ഏറെയായി സിനിമയിൽ സജീവമാണ്. വർഷങ്ങൾ കൊണ്ട് പല കഥാപാത്രങ്ങളിൽ കൂടി ലാലു അലക്സ് പ്രേക്ഷകരെ അത്ഭുതപ്പടുത്തിക്കൊണ്ടിരിക്കുകയാണ്. വില്ലൻ ആയും സുഹൃത്ത് ആയും കാരക്ടർ റോളുകളും കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടും പ്രേഷകരുടെ സ്നേഹം നേടി എടുക്കാൻ ലാലു അലക്സിന് വർഷങ്ങൾ കൊണ്ട് കഴിയുന്നുണ്ട്. ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്മാരിൽ ഒരാൾ കൂടിയാണ് ലാലു അലക്സ്. കുറച്ച് നാളുകൾ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു.

ഇപ്പോൾ ഒരു പിടി നല്ല ചിത്രങ്ങളുമായി വീണ്ടും സിനിമയിലേക്ക് സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ ലാലു അലക്സ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ ജയറാമും താനും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കൾ ആണെന്നും ജയറാം വളരെ ഗുരുത്വം ഉള്ളവൻ ആണ് എന്നും ആണ് അഭിമുഖത്തിൽ ലാലു അലക്സ് പറയുന്നത്. ലാലു അലക്സിന്റെ വാക്കുകൾ ഇങ്ങനെ, എന്നെ ഏറ്റവും നന്നായി ഇമിറ്റേറ്റ് ചെയ്യുന്ന ആൾ ആണ് ജയറാം. ജയറാം സിനിമയിൽ വന്നപ്പോൾ തന്നെ ലാലു അലക്സിനെ ഇമിറ്റേറ്റ് ചെയ്യുന്ന പയ്യൻ എന്ന ലേബലോടെയാണ് അപരൻ സിനിമയിൽ എത്തിയത്.

എന്നെ ഏറ്റവും നന്നായി ഇമിറ്റേറ്റ് ചെയ്യുന്നത് കൊണ്ട് തന്നെ രക്ഷപെട്ട ആൾ ആണ് ജയറാം. അത് കൊണ്ട് തന്നെ ജയറാമും പാർവ്വതിയും എന്നെ ഇടയ്ക് വിളിക്കാറുണ്ട്. സംസാരിക്കുന്നതിനിടയിൽ കാശ് വല്ലതും വേണോ ചേട്ടാ എന്ന് ചോദിക്കാറുണ്ട്. എന്നെ വിറ്റു ഉണ്ടാക്കിയതാണ് എല്ലാം. അത് കൊണ്ടാണ് എന്നോട് വിളിച്ച് ഇങ്ങനെ ചോദിക്കുന്നത് എന്നുമാണ് ലാലു അലക്സ് ചിരിച്ച് കൊണ്ട് പറയുന്നത്. അവൻ ഇനി ഇതിനു പറയുന്ന കൗണ്ടർ എന്താണെന്ന് തനിക് അറിയില്ല എന്നും എന്നാലും ഉടനെ അത് വരുമെന്നും ലാലു അലക്സ് പറയുന്നു.

Trending

To Top