Connect with us

Hi, what are you looking for?

Film News

‘ജയറാമിന് മാസ്സ് വേഷം ചേരില്ല എന്ന അഭിപ്രായം ഈ ചിത്രം കൊണ്ടു മാറട്ടെ’

അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ജയറാമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ‘അബ്രഹാം ഓസ്‌ലര്‍’. ഏറെ ദുരുഹതകളും സസ്‌പെന്‍സുമൊക്കെ നിറഞ്ഞ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും സിനിമയെന്നാണ് ഓരോ അപ്‌ഡേറ്റുകളും നല്‍കുന്ന സൂചനകള്‍. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്മ, അര്‍ജുന്‍ നന്ദകുമാര്‍, ആര്യ സലിം, അസീം ജമാല്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇപ്പോഴിതാ ജയറാമിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജയറാമിന് മാസ്സ് വേഷം ചേരില്ല എന്ന അഭിപ്രായം ഈ ചിത്രം കൊണ്ടു മാറട്ടെ എന്നാണ് ഉണ്ണി കൃഷ്ണന്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

ഒരുപക്ഷേ ജയറാമിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ സിനിമകള്‍ എടുത്തു നോക്കിയാല്‍ (ചിലപ്പോള്‍ അതിലും കൂടുതല്‍ വര്‍ഷം) ഏറ്റവും ഹൈപ്പില്‍ വരുന്ന ചിത്രമാകും ‘അബ്രഹാം Ozler’.
ഒരുപക്ഷേ, ഈ സിനിമ ചെയ്യുന്നത് മറ്റേതെങ്കിലും ഡയറക്ടര്‍ ആയിരുന്നെങ്കില്‍ ഈ സിനിമക്കും പതിവുപോലെ ട്രോള്‍ ആയിരുന്നിരിക്കും കിട്ടുക. കാരണം, ജയറാം നായകനായി വന്ന ത്രില്ലര്‍ സിനിമകള്‍ ഒട്ടു മിക്കതും പ്രേക്ഷകര്‍ കയ്യൊഴിഞ്ഞതാണ്.
എന്നാല്‍ അഞ്ചാം പാതിരക് ശേഷം മിഥുന്റെ അടുത്ത വര്‍ക് എന്നത് ഒരുപാട് പ്രതീക്ഷ തരുന്നുണ്ട്. കാണുന്ന സ്റ്റില്‍സ് എല്ലാം വച്ച്, കിടിലന്‍ ത്രില്ലര്‍ ആയിരിക്കും അണിയറയില്‍ ഒരുങ്ങുന്നത്. ജയറാമിന് മാസ്സ് വേഷം ചേരില്ല എന്ന അഭിപ്രായം ഈ ചിത്രം കൊണ്ടു മാറട്ടെ.

രചന – ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണന്‍, സംഗീതം – മിഥുന്‍ മുകുന്ദ്, ഛായാഗഹണം – തേനി ഈശ്വര്‍, എഡിറ്റിംഗ് – സൈജു ശ്രീധര്‍, കലാസംവിധാനം – ഗോകുല്‍ദാസ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ടോളര്‍ – പ്രശാന്ത് നാരായണന്‍, തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

You May Also Like