Film News

‘അമിത്തിന്റെ കോമഡി കണ്ടു ആദ്യമായ് എനിക്ക് ചിരി വന്ന ചിത്രം സന്തോഷമാണ്..’

അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘സന്തോഷം’. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രം കണ്ടത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അമിത്തിന്റെ കോമഡി കണ്ടു ആദ്യമായ് എനിക്ക് ചിരി വന്ന ചിത്രം സന്തോഷമാണ്..’ എന്നാണ് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സന്തോഷം എന്ന സിനിമ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ട തീരുമാനം ഫലം കണ്ടെന്ന് തോനുന്നു..
1.5 M വ്യൂസ് ഇപ്പോള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്..
രസകരമായ ഒരു കുടുംബ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക് കണ്ട് നോക്കാം..
സ്‌കൂള്‍ വിദ്യാര്‍ഥിനിയായി അനു സിതാരയെ മുടി രണ്ട് സൈഡിലും കെട്ടിവെച്ച് നിര്‍ത്താന്‍ സംവിധായകന്‍ കാണിച്ച ധൈര്യം ??.
പക്ഷെ അനു നന്നായി ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്..
പ്രധാന റോള്‍ ചെയ്ത ആ കുഞ്ഞ് കുട്ടിയും മികച്ച പ്രകടനം ആയിരുന്നു..
അമിത്ത് ന്റെ കോമഡി കണ്ടു ആദ്യമായ് എനിക്ക് ചിരി വന്ന ചിത്രം സന്തോഷമാണ്..
മഞ്ഞ സാരീയില്‍ നില്‍ക്കുന്ന, അനു സിതാരയുടെ അമ്മയുടെ വേഷം ചെയ്ത ആശ അരവിന്ദ് വളരെ അനായാസം കോമഡി കൈകാര്യം ചെയ്തിരുന്നു..
ആശ അരവിന്ദ് നെ ഇങ്ങനെയുള്ള തമാശ റോളുകളില്‍ കാണാന്‍ ആണ് ഇഷ്ടം ??.
ആശ ഗ്രൂപ്പില്‍ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു, ഇനിയും നിങ്ങളെ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ട്.

അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്തത്. കലാഭാവന്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്. അര്‍ജുന്‍ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കുടുംബബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരും അഭിനയിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയ്ഹരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മൈസ്-എന്‍ -സീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ജുന്‍ സത്യന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് എ. കാര്‍ത്തിക്കാണ്. ചിത്രസംയോജനം ജോര്‍ജുകുട്ടി.

Trending

To Top