‘സോഷ്യൽ മീഡിയ തമാശ രൂപേണ കണ്ടിരുന്ന ജയറാമിന്റെ തിരിച്ചുവരവിനു സാധ്യത നൽകുന്ന സിനിമ’

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അബ്രഹാം ഓസ്‌ലര്‍’ ന്റെ ചിത്രീകരണം തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ആരംഭിച്ചു. ജയറാമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ് ലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.…

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അബ്രഹാം ഓസ്‌ലര്‍’ ന്റെ ചിത്രീകരണം തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ആരംഭിച്ചു. ജയറാമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ് ലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലും സജീവ സാന്നിദ്ധ്യമായി മാറിയ ജയറാം അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ മലയാളത്തില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് അബ്രഹാം ഓസ്‌ലര്‍ എന്ന കഥാപാത്രത്തിലൂടെ. നിരവധി പേരാണ് ജയറാമിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ്ശ്രദ്ധേയമാകുന്നത്. ‘അഞ്ചാം പാതിരക്ക് ശേഷം വരുന്ന മറ്റൊരു ത്രില്ലര്‍ എല്ലാത്തിനും ഉപരി കുറേ നാളായി സോഷ്യല്‍ മീഡിയ തമാശ രൂപേണ കണ്ടിരുന്ന ജയറാമിന്റെ തിരിച്ചുവരവിനു സാധ്യത നല്‍കുന്ന സിനിമയെന്നാണ് ജിഷ്ണു അനില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഓസ്ലര്‍ അബ്രഹാം ??
ജയറാം-മിഥുന്‍ മാനുവല്‍ തോമസ്-രണ്‍ധീര്‍ കൃഷ്ണന്‍ ??
തന്റെ രണ്ട് തിരക്കഥ നവാഗതരായ സംവിധായകര്‍ക്ക് നല്‍കിയ ശേഷം നവാഗതനായ ആളുടെ തിരക്കഥയില്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പടം… അഞ്ചാം പാതിരക്ക് ശേഷം വരുന്ന മറ്റൊരു ത്രില്ലര്‍ എല്ലാത്തിനും ഉപരി കുറേ നാളായി സോഷ്യല്‍ മീഡിയ തമാശ രൂപേണ കണ്ടിരുന്ന ജയറാമിന്റെ തിരിച്ചുവരവിനു സാധ്യത നല്‍കുന്ന സിനിമ????
അന്യഭാഷയില്‍ തരക്കേടില്ലാത്ത റോളുകള്‍ ചെയ്യുമ്പോഴും മോളിവുഡില്‍ നിന്ന് മാറി നിന്ന ജയറാമിന് ഒരു യുവനിരയോടൊപ്പം മലയാളത്തില്‍ തന്റെ സേഫ് സോണില്‍ നിന്ന് മാറി ചെയ്യുന്ന ഈ പടത്തിലൂടെ കൈവിട്ട് പോയ പ്രതാപം തിരികെ കിട്ടുമോ എന്നതാണ് ഇനിയുള്ള ചോദ്യം??
എന്താണെങ്കിലും ഇദ്ദേഹത്തെ പഴയപോലെ എനെര്‍ജിറ്റിക് കോമഡി റോളുകളില്‍ കാണാന്‍ ആഗ്രഹമുണ്ട്… കോമിക്കലായുള്ള റോളുകള്‍ ചെയ്ത് പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവ് ഇന്നും അദ്ദേഹത്തില്‍ ഉണ്ട് പക്ഷെ അതിനനുസരിച്ചുള്ള കോമഡി സ്‌ക്രിപ്റ്റുകള്‍ ഇന്നത്തെ മലയാള സിനിമയില്‍ വിരളവും… ഡീറ്റെക്റ്റീവ് പ്രഭാകരന്‍ പോലുള്ള കോമിക്കല്‍ റോളുകള്‍ അദ്ദേഹത്തിലേക്ക് എത്തിയാല്‍ വീണ്ടും ഇന്‍ഡസ്ട്രിയില്‍ നിലയുറപ്പിക്കാന്‍ പ്രയാസമുണ്ടാകില്ല എന്ന് കരുതുന്നു…..

അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ് ലര്‍. മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം. ഒരു മരണത്തിന്റെ അന്വേഷണമാണ് ഈ ചിത്രം. ഈ മരണത്തിന്റെ അന്വേഷണമാണ് ജില്ലാ പൊലീസ് കമ്മീഷണര്‍ അബ്രഹാം ഓസ്ലറിലൂടെ നടത്തുന്നത്. ഏറെ ദുരുഹതകളും സസ്‌പെന്‍സുമൊക്കെ നിറഞ്ഞ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. ഒരു ക്രൈം ത്രില്ലറിന്റെ എല്ലാ ഉദ്വേഗവും നിലനിര്‍ത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, ആര്യ സലിം, അസീം ജമാല്‍ എന്നിവരാണ് മറ്റു താരങ്ങള്‍.