Connect with us

Hi, what are you looking for?

Film News

ആ കാലത്തെ സൗന്ദര്യ സങ്കല്പങ്ങൾ ഉടഞ്ഞതുകൊണ്ടാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്, ഇന്ദ്രൻസ് 

ഒരുകാലത്ത്‌ മലയാള സിനിമയിലെ ഒരു ഹാസ്യ താരം ആയിരുന്നു ഇന്ദ്രൻസ്, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് സീരിയസ് കഥപാത്രങ്ങളും ഉൾകൊള്ളാൻ കഴിയുമെന്ന് കാണിച്ച നിരവധി ചിത്രങ്ങൾ ഇന്ന് ഉണ്ട്, ഇപ്പോൾ താരം മലയാള സിനിമയിലെ മുൻപത്തേയും, ഇന്നത്തെയും സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ച് ഒരു അഭിമുഖ്ത്തിൽ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ സിനിമയിൽ എത്തുമ്പോൾ ആദ്യം തന്റെ ശരീരം നന്നാക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു.

എന്നാൽ പിന്നീട് ആ തീരുമാനം താൻ ഉപേക്ഷിക്കുകയും ചെയ്യ്തു, ചില സ്വപ്‌നങ്ങൾ നടക്കാൻ വേണ്ടി നില്കാനൊരിടം വേണം, ഇപ്പോൾ താൻ അതിനായി ശ്രമിക്കുകയാണെന്നും നടൻ പറയുന്നു. തനിക്കു തന്റെ ശരീരം കുറച്ചും കൂടി നന്നാക്കണമെന്നു തോന്നിയിരുന്നു എന്നാൽ എല്ലാം വിധിക്കു വിട്ടുകൊടുത്തു. ഇപ്പോൾ തന്റെ ശരീരം മികച്ചതായില്ലെങ്കിലും ഇന്നും സിനിമയിൽ നിൽക്കാനുള്ള അവസരം ഒരുപാട് കിട്ടി ഇന്ദ്രൻസ് പറയുന്നു.

മുൻപുള്ള സിനിമകളിൽ നായികമാരുടെ സൗന്ദര്യത്തെ കുറിച്ചുള്ള പാട്ടുകൾ വരെ ഉണ്ടായിരുന്നു, അത് അന്നത്തെ നായിക സങ്കൽപ്പങ്ങൾ ആയിരുന്നു, എന്നാൽ ഇന്ന് സിനിമ സങ്കൽപ്പങ്ങൾ ഒര്പാട് മാറിയിട്ടുണ്ട് അന്നത്തെ സൗന്ദര്യ സങ്കൽപ്പങ്ങൾ ഉടഞ്ഞതുകൊണ്ടാണ് ഇന്ന് ഞാനൊക്കെ ഇവിടെ ഇങ്ങനെ നില്കുന്നത് ഇന്ദ്രൻസ് പറയുന്നു. അന്ന് വാരിയെല്ല് ഉന്തി നിന്നാൽ വീട്ടിൽ പട്ടിണി ആണോ എന്ന് ചോദിക്കും എന്നാൽ ഇന്ന് അത് സ്ലിം ബ്യുട്ടി ആണ്, എന്ന് പറഞ്ഞത് കൊണ്ട് ഇന്നത്തെയും, അന്നത്തേയും കാഴ്ച്ചപ്പാട് മോശമാണെന്നു ഞാൻ പറയുന്നില്ല നടൻ പറഞ്ഞു.

You May Also Like