Film News

‘പൊളി, ചെതറിക്കുവല്ലേ’ വാഗമണില്‍ ഓഫ് റോഡ് മത്സരത്തില്‍ പങ്കെടുത്ത് ജോജു ജോര്‍ജ്- വീഡിയോ

ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മലയാളികളുടെ പ്രിയ നടന്‍ ജോജു ജോര്‍ജ്. തന്റെ പ്രിയ വാഹനങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ജോജു വാഗമണില്‍ ഓഫ് റോഡ് ഡ്രൈവ് നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വാഗമണ്ണിലെ എംഎംജെ എസ്റ്റേറ്റില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലെ സംഘാടകരുടെ ക്ഷണപ്രകാരമാണ് ജോജു ഇവിടെയെത്തിയത്. തന്റെ ജീപ്പ് റാംഗ്ലറുമായാണ് ജോജു ഓഫ്‌റോഡ് ട്രാക്ക് മത്സരത്തിനെത്തിയത്.

ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത്. ‘പൊളി, ചെതറിക്കുവല്ലേ’ എന്ന് താരം ഓഫ് റോഡ് ഡ്രൈവിന് ശേഷം പറയുന്ന വീഡിയോയാണ് പുറത്തു വന്നത്. റാംഗ്ലര്‍ ട്രാക്കിലൂടെ നിഷ്പ്രയാസം ഓടിച്ചുപോകുന്ന ജോജുവിനെ വീഡിയോയില്‍ കാണാം.

https://www.instagram.com/p/CdPqv5lrOcA/

ജീപ്പ് റാംഗ്ലര്‍ അണ്‍ലിമിറ്റഡിന്റെ പെട്രോള്‍ വേരിയന്റ് ആണ് ജോജുവിനുള്ളത്. 3.6 ലീറ്റര്‍ വി6 എന്‍ജിനാണ് വാഹനത്തില്‍. 6350 ആര്‍പിഎമ്മില്‍ 284 പിഎസ് കരുത്തും 4300 ആര്‍പിഎമ്മില്‍ 347 എന്‍എം ടോര്‍ക്കും നല്‍കും ഇതിന്റെ എഞ്ചിന്‍. 2018ല്‍ ആണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്.

Trending

To Top