Film News

ബസ്സിൽ ഇരുന്ന് പാന്റിന്റെ സിബ്ബ് തുറന്നു സ്വന്തം ഇറച്ചി പെണ്ണിന്റെ മുന്നിൽ  കാട്ടിയ അവനെ പൂമാല ഇട്ട്  ആദരിക്കുന്നു! നമ്മളുടെ നവോത്ഥാന സംസ്കാരത്തെ  നമിക്കണം, ജോയ് മാത്യു  

പബ്ലിക്ക് ബസ്സിനുള്ളിൽ തന്റെ നഗ്‌നത കാട്ടി അറസ്റ്റിലായ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാല ഇട്ടു സ്വീകരിച്ചതിൽ  പ്രതിഷേദവുമായി നടൻ ജോയ് മാത്യു. താരത്തിന്റെ പോസ്റ്റിന്റെ കുറിപ്പ് ഇങ്ങനെ,, പബ്ബിലിക്ക് ബസ്സിൽ ഇരുന്നു പാന്റ്സിന്റെ സിബ്ബ് തുറന്നിട്ട് സ്വന്തം ഇറച്ചി പുറത്തിട്ട് അടുതിരുന്ന  പെണ്ണിനെ അറപ്പുളവാക്കുന്ന രീതിയിൽ കാണിച്ചവനെ പൂമാല ഇട്ടു സ്വീകരിക്കുന്ന നമ്മളുടെ നവോഥാന സംസ്ക്കാര രീതിയെ നമിക്കണം .

വിപ്ലവകാരികളായ മഹിളാ സംഘടനകൾ രാഷ്ട്രീയ നേതാക്കൾ ഫെമിനിസത്തിന്റെ പല വകഭേദങ്ങൾ ഉള്ള ഈ നാട്ടിൽ ഉശിരുള്ള ഒരു പെണിനെയും കാണാനാ കുന്നില്ല ,അതിനും നമ്മൾക്ക് അഭിമാനിക്കാം. നിരവധി കർമ്മ സേനകൾ ഉള്ള നമ്മളുടെ നാട്ടിൽ അതായത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ പെൺ അടിമക്കൂട്ടങ്ങളെ നമ്മളക്ക് വെറുതെ വിടാം.

രണ്ടു ദിവസം മുന്പാണ് നഗ്‌നത പ്രദർശനം നടത്തിയ സവാദ് ജാമ്യം ലഭിച്ചു ഇറങ്ങിയത്, അതും മാലയിട്ടു സ്വീകരിച്ചു ഓൾ കേരള മെൻസ് അസോസിയേഷൻ, ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് നിരവധി സാമൂഹിക പ്രവർത്തകർ രംഗത്തു എത്തിയിരുന്നു.

 

Trending

To Top