Connect with us

Hi, what are you looking for?

Film News

ഇനി മുതൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ എന്റെ പ്രൊഫൈൽ നമ്മുടെ ആശാന്റെ പടമായിരിക്കും:ജോയ് മാത്യു

കമ്യൂണിസ്റ്റ് നേതാവ് ചെഗുവേരയുടെ ജന്മദിനത്തിൽ കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സർക്കാരിനെ വിമർശിക്കാറുള്ള താരത്തിനെതിരെ നടക്കുന്ന സൈബർ ആക്രണങ്ങൾക്കുള്ള മറുപടിയായാണ് കുറിപ്പിലൂടെ ജോയ് മാത്യു നൽകിയിരിക്കുന്നത്.

ഇനി മുതൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ എന്റെ പ്രൊഫൈൽ നമ്മുടെ ആശാന്റെ പടമായിരിക്കും എന്നാണ് തന്റെ പ്രൊഫൈൽ പിക്ചർ മാറ്റിയ ചെഗുവേരയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം നടൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

”ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായചെ ഗുവേര ജനിച്ച ദിവസം .വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങൾ കൊടിമുതൽ അടിവരെയുള്ള തുണികളിൽ ‘ചെ ‘യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത് ,ഞാനും ആ ലെവലിൽ ഉള്ള ആളാണെന്ന ധാരണയിൽ എന്റെ കമന്റ് ബോക്‌സിൽ വന്ന് കുറച്ചുകാലമായി കമ്മി കൃമികൾ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത് !ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല -ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല;ബിജയന്റെ വാറ്റെ ഉള്ളൂ.
യുവജനചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ !അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു .
കേരളത്തിന്റെ വ്യാവസായിക രംഗത്ത് വൻ വിപണന സാധ്യതയുള്ള ‘എന്തോ ഒന്ന് ‘കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേൾക്കുന്നു .ആയതിനാൽ ‘സാധനം കയ്യിലുണ്ട് ‘എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്‌സ്യൂൾ കൃമികൾ അല്പം കാത്തിരിക്കൂ.ഇനി മുതൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ എന്റെ പ്രൊഫൈൽ നമ്മുടെ ആശാന്റെ പടമായിരിക്കും കാപ്‌സ്യൂൾ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി” ഇതായിരുന്നു ജോയ് മാത്യുവിന്റെ ഫയ്സ്ബുക്ക് പോസ്റ്റ്..

 

 

You May Also Like