Connect with us

Hi, what are you looking for?

Film News

കാർ അപകടത്തിൽ നടൻ ജോയ് മാത്യുവിനെ പരുക്ക് 

നടൻ ജോയ് മാത്യുവിനെ വാഹനപകടത്തിൽ പരുക്ക്. ചാവക്കാട് പൊന്നാനി ദേശീയ പാത 66 മന്ദലാം കുന്നിൽ വെച്ചാണ് അപകടം ഉണ്ടായത്. നടൻ സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ട് നിന്നും എറണാകുളത്തേക്ക് പോകുവഴിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ  നടൻ ജോയ് മാത്യുവിനും, പിക്കപ്പ് ഡ്രൈവറിനും പരുക്ക് സംഭവിച്ചു.

പിക്കപ്പ് വാൻ ഡ്രൈവർ വാനിൽ കുടുങ്ങുകയും, നാട്ടുകാർ വാനിന്റെ മുൻഭാഗം വെട്ടിപൊളിച്ചുമാണ് ഡ്രൈവറെ രക്ഷപെടുത്തിയത്. ഇരുവരെയും ഉടൻ തന്നെ ചാവക്കാട്ട് സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും സാരമായ പരുക്കുകൾ ആണെന്നും ഹോസ്പിറ്റൽ വൃന്ദങ്ങൾ അറിയിച്ചു.

 

You May Also Like