Film News

മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ ജൂണിലെത്തും

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡ്.ഏപ്രിൽ ആറിനാണ് കണ്ണൂർ സ്‌ക്വാഡിന്റെ ചിത്രീകരണം പൂർത്തിയായത്. ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സിനിമയുടെ അവസാവഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള അപ്‌ഡേറ്റുകളാണ് ഇപ്പോൾ പുറത്തി വരുന്നത്.

കണ്ണൂർ സ്‌ക്വാഡ് ജൂൺ അവാസത്തോടെയോ ജൂലൈ ആദ്യ വാരത്തിലോ റിലീസിനെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകറാണ്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് കണ്ണൂർ സ്‌ക്വാഡ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്

 

Trending

To Top