Connect with us

Hi, what are you looking for?

Film News

പേര് മണി, പണി മണ്ണുപണി: ബോളിവുഡ് താരസുന്ദരിയെ മലയാളം പഠിപ്പിച്ച് ദുല്‍ഖര്‍

റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന്റെ ലൊക്കേഷനിലെ രസകരമായ ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ചിത്രത്തില്‍ ബോളിവുഡ് താര റാണിയായ ഡയാന പെന്റിയാണ് നായികവേഷത്തിലെത്തുന്നത്. ദുല്‍ഖര്‍ ഡയാന പെന്റിക്ക് മലയാളം പഠിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഡയാന തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്.

ദൃശ്യത്തില്‍ ‘പേര് മണി, പണി മണ്ണ് പണി’ എന്ന് ഡയാനയെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കുന്ന ദുല്‍ക്കറിനെ കാണാം. ”പേര് മണി, പണി മണ്ണു പണി ‘ എന്ന് നാക്ക് കുഴയാതെ ആവര്‍ത്തിക്കാന്‍ ദുല്‍ഖര്‍ ഡയാനയോട് ആവശ്യപ്പെടുന്നതും താരം ഏറെ പരിശ്രമിച്ച് കൊണ്ട് അവ ഏറ്റു പറയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആലപ്പുഴ എന്ന് വളരെ വ്യക്തമായി പറയാന്‍ ദുല്‍ഖര്‍ പറയുന്നത് വീഡിയോയിലുണ്ട്.

‘മലയാളം നാവ് വളച്ചൊടിക്കുന്നു ലോകത്തില്‍ മറ്റെന്തിനെക്കാളും ! സല്യൂട്ട്, എന്റെ ആദ്യത്തെ മലയാളം സിനിമയാണ്. ഇത് ഒരു പ്രത്യേക അനുഭവമാക്കിയതിന് അത്ഭുതകരമായ ദുല്‍ഖര്‍ സല്‍മാര്‍ം, റോഷന്‍ ആന്‍ഡ്രൂസ് എന്നിവര്‍ക്ക് നന്ദി. ഒപ്പം അവിശ്വസനീയമായ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും വളരെ മനോഹരമായി അടുത്ത തവണ വരെ…’ എന്ന് വീഡിയോയ്‌ക്കൊപ്പം താരം കുറിച്ചു.

You May Also Like