‘ലക്ഷ്യ’ കത്തിയതിന് പിന്നാലെ കാവ്യാ മാധവന്റെ ആ പ്രതികരണം വൈറലാകുന്നു

നടിയും നടന്‍ ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീ പിടുത്തമുണ്ടായത്. തീ പിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ…

നടിയും നടന്‍ ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീ പിടുത്തമുണ്ടായത്. തീ പിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കില്‍ തീപിടിത്തമുണ്ടായത്. കടയിലുണ്ടായിരുന്ന തയ്യല്‍ മെഷീനുകളും തുണികളും കത്തി നശിച്ചു. പുറത്തേക്ക് പുക വമിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയ ശേഷമാണ് തീയണച്ചത്. അഞ്ചരയോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്. സ്ഥാപനം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ ഡ്രൈവുമായി പള്‍സര്‍ സുനി ലക്ഷ്യയിലും എത്തിയിരുന്നു എന്നറിഞ്ഞതിന് അന്വേഷണ സംഘം ലക്ഷ്യയിലെത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ലക്ഷ്യ കത്തിയതിന് പിന്നാലെ സ്ഥാപനം തുടങ്ങുന്ന സമയത്ത് കാവ്യ മാധവന്‍ നല്‍കിയ അഭിമുഖങ്ങള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

പത്രസമ്മേളനത്തിലൂടെ ആണ് കാവ്യ മാധവന്‍ ലക്ഷ്യ തുടങ്ങുന്നതിന്റെ സന്തോഷം പങ്കിട്ടത്. സഹോദരനായ മിഥുന്‍ മാധവനും ഭാര്യ റിയയും കാവ്യയ്‌ക്കെ് ഒപ്പമുണ്ടായിരുന്നു.

‘ഇതാദ്യമായാണ് എനിക്ക് വേണ്ടി ഒരു പത്രസമ്മേളനം വിളിച്ചത്. പലപ്പോഴും പത്രസമ്മേളനത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇതാദ്യത്തെ അനുഭവമാണ്. സിനിമയ്‌ക്കൊപ്പമായി മറ്റെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ‘ലക്ഷ്യ’യിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. സുപ്രിയ ടെക്‌സ്റ്റൈല്‍സ് എന്ന കടയുണ്ടായിരുന്നു കാവ്യയുടെ അച്ഛന്. നാളുകള്‍ നീണ്ട ആലോചനയ്ക്ക് ശേഷമായാണ് വസ്ത്രവ്യാപാര രംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചത്.

ഫാഷന്‍ ഡിസൈനറായ ചേട്ടനാണ് ഒരു ഓണ്‍ലൈന്‍ സംരംഭം തുടങ്ങിക്കൂടേയെന്ന് ആദ്യമായി ചോദിച്ചത്. തുടക്കത്തില്‍ പേടിയായിരുന്നുവെങ്കിലും പിന്നീട് ഇതും ഈസിയായി മാറിയെന്നും കാവ്യ വ്യക്തമാക്കിയിരുന്നു.

സിംപിളായൊരു പേരായിരിക്കണം എന്നുണ്ടായിരുന്നു. ഒരു അര്‍ത്ഥം ഉണ്ടാവണം, ഒരു പോസിറ്റിവിറ്റി ഉണ്ടാവണം എന്നും ആഗ്രഹിച്ചിരുന്നു. കുടുംബവും സിനിമയും പോലെ തന്നെയാണ് തനിക്ക് ബിസിനസും. എല്ലാ കാര്യത്തിലും തന്നെ പിന്തുണയ്ക്കാറുണ്ട് കുടുംബം. ട്രന്‍ഡിന്റെ പുറകെ പോവണമെന്നുള്ളത് കൊണ്ട് ഇതൊരു ബാധ്യതയാവുമോയെന്നായിരുന്നു ആശങ്കയെന്നും അന്ന് കാവ്യ പറഞ്ഞിരുന്നു.