Connect with us

Hi, what are you looking for?

Film News

ചിമ്പുവിന്റെ മാനനഷ്ടകേസ്..!! നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പണികിട്ടി..! ലക്ഷങ്ങള്‍ പിഴ..!!

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഏറെ ആരാധകരുള്ള നടനാണ് ചിമ്പു. ഒരു സമയത്ത് തുടരെ തന്റെ സിനിമകള്‍ പരാജയപ്പെട്ടത് താരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. എന്നാല്‍ ചിമ്പുവിന്റെ കാലം കഴിഞ്ഞു എന്ന് മുദ്രകുത്തിയവരുടെ മുന്നിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്ന താരത്തെയാണ് പിന്നീട് ആരാധകര്‍ കണ്ടത്. മാനാട് എന്ന സിനിമയാണ് ചിമ്പുവിന്റെ ജീവിതത്തില്‍ വീണ്ടും ഒരു വഴിത്തിരിവായത്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം പിടിയ്ക്കുന്നത്.

നടന്‍ ചിമ്പു നല്‍കിയ മാനനഷ്ടക്കേസില്‍ നിര്‍മ്മാതാക്കളുടെ സംഘടയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ‘അന്‍പാനവന്‍ അടങ്കാതവന്‍ അസറാതവന്‍’ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നായകന്‍ ആണെന്ന് നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ ആരോപിച്ചതോടെ ആയിരുന്നു ഈ കേസ് ഉടലെടുത്തത്. തനിക്കെതിരെ അപകീര്‍ത്തി പരത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിമ്പു ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയതിന്റെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
മൂന്നു വര്‍ഷമായിട്ടും

കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തിയിരിക്കുന്നത്. ഈമാസം 31-നകം പിഴ അടയ്ക്കണം എന്നാണ് സംഘടനയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മൈക്കിള്‍ രായപ്പന് പുറമേ നിര്‍മ്മാതാക്കളുടെ സംഘടനയെയും, സംഘടനാ പ്രസിഡന്റായ നടന്‍ വിശാലിനെയും ഹര്‍ജിയില്‍ പ്രതിചേര്‍ത്തിതോടെയാണ് എല്ലാവരും ആപ്പിലായത്.

 

You May Also Like