Connect with us

Hi, what are you looking for?

Film News

‘എന്റെ ശല്യം കാരണം ഫോണ്‍ നമ്പര്‍ വരെ മാറ്റിയ ലാല്‍ സാറിന് തന്നെ ആദ്യ ടൈല്‍ വിറ്റു’; ‘വെള്ളം’ മുരളി

ജയസൂര്യ നായകനായെത്തിയ വെള്ളം സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കണ്ണൂര്‍ സ്വദേശിയായ മുരളി കുന്നുംപുറത്തിന്റെ ജീവിതമായിരുന്നു ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റേത്. മുരളിയ്ക്ക് മോഹന്‍ലാലിനോടുള്ള ഇഷ്ടവും ചിത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന് തന്റെ ടൈല്‍ വിറ്റതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ബ്രോ ഡാഡി ഷൂട്ടിങ്ങിനിടെ ഹൈദരാബാദില്‍ വച്ച് താന്‍ മോഹന്‍ലാലിനെ പോയി കണ്ട് തന്റെ ടൈലിന്റെ കാര്യം പറഞ്ഞിരുന്നു എന്ന് മുരളി കുറിച്ചു. ഒരു കാലത്ത് എന്റെ ശല്യം കാരണം ഫോണ്‍ നമ്പര്‍ വരെ മാറ്റിയ ലാല്‍ സാറിന് തന്നെ തന്റെ ടൈല്‍ ആദ്യമായി വില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുരളി.

കുറിപ്പ് വായിക്കാം

ചില മുഹൂര്‍ത്തങ്ങള്‍ വാക്കുകള്‍ ചേര്‍ത്ത് നിര്‍ത്തി മനോഹരമായി പറഞ്ഞ് തീര്‍ക്കുവാന്‍ കഴിയില്ല …….. പക്ഷെ എന്റെ ജീവിത യാത്രയുടെ ഊര്‍ജ്ജം അത്രയും ചിലര്‍ നീട്ടി തന്ന വലിയ കൈ താങ്ങുകള്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഹൈദരബാദില്‍ ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ് സൈറ്റില്‍ വച്ച് ലാല്‍ സാറിനെ കണ്ടിരുന്നു. ടൈല്‍സ് ബിസിനസ്സിന്റെ കാര്യങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കുകയും ടൈല്‍സ് ആവശ്യമുള്ള സമയത്ത് എന്നെ ഓര്‍ക്കണം എന്ന് സൂചിപ്പിക്കുകയും ചെയ്യതു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ആര്‍ക്കിടെക്ചറായ ദിനേശ് സര്‍ എന്നെ ബന്ധപ്പെടുകയും ലാല്‍ സാര്‍ പറഞ്ഞത് അനുസരിച്ചാണ് വിളിക്കുന്നതെന്നും മുരളിയുടെ Waterman Tiles തന്നെ എടുക്കണമെന്നും ലാല്‍ സാര്‍ പറഞ്ഞെന്നും, ഓര്‍ഡര്‍ നല്‍കുകയും ചെയ്യതു. കഴിഞ്ഞ ദിവസം ലാല്‍ സാറിന്ന് Waterman Tiles നല്‍കി. അങ്ങിനെ കേരളത്തിലെ എന്റെ Waterman Tiles ന്റെ ആദ്യ വില്‍പ്പന ലാല്‍ സാറിന് നല്‍ക്കി എന്നത് എറെ സന്തോഷപ്രദമാണ്. ഒരു കാലത്ത് എന്റെ ശല്യം കാരണം ഫോണ്‍ നമ്പര്‍ വരെ മാറ്റിയ ലാല്‍ സാറിന് തന്നെ എന്റെ Waterman Tiles ന്റെ ആദ്യ വില്‍പന നടത്തുവാന്‍ സാധിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.

https://www.facebook.com/murali.nambiar.9/posts/5211811645548831

You May Also Like