Film News

വീടിനെ കുറിച്ചുള്ള പ്രണവിന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

pranav mohanlal post about home

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടന്‍ പ്രണവ് മോഹന്‍ലാലിനെ. ഹൃദയം പുറത്തിറങ്ങിയതോടെ പ്രണവിന് ആരാധകരേറെയായി. യാത്രകളെ ഒരുപാടിഷ്ടമുള്ള പ്രണവ് താന്‍ പോയ സ്ഥലങ്ങളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ വീടിനെ കുറിച്ചുള്ള പ്രണവിന്റെ പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീട്’ എന്നായിരുന്നു പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പ്രണവിന്റെ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കറങ്ങി നടന്ന് ഒടുവില്‍ വീടെത്തിയല്ലേ, നമ്മുടെ ഹൃദയം എവിടെ ആണോ അവിടെയാണ് നമ്മുടെ വീട്, നമുക്ക് ഏറ്റവും സുരക്ഷിതമായി തോന്നുന്ന ലോകത്തിലെ മറ്റൊരിടവും കാണില്ലെന്നും വീട് ഒരു വികാരമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

https://www.instagram.com/p/CbE1DpSNLW4/?utm_source=ig_embed&ig_rid=9ad418ab-6023-4f39-bbe0-278606620dbe

അതേസമയം പ്രണവ് എന്നും തങ്ങളുടെ ഹൃദയത്തിലുണ്ടെന്നും കൂടുതല്‍ ചിത്രങ്ങളില്‍ പ്രണവിനെ കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കുട്ടിക്കാലത്ത് തന്നെ നെഞ്ചോട് ചേര്‍ത്ത് ഉമ്മ വെക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും പ്രണവ് പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു ചിത്രം ഏറ്റെടുത്തത്. രാജാവും രാജകുമാരനും എന്നാണ് ചിത്രത്തിന് താഴെ വന്ന കമന്റ്. പ്രണവിന്റെ ചിത്രത്തിന് കമന്റ് ചെയ്ത് മോഹന്‍ലാലും എത്തിയിരുന്നു.

https://www.instagram.com/p/CbE1A0pNnsr/?utm_source=ig_embed&ig_rid=b9afe36e-7106-44d3-b6da-f81183cbdd46

Trending

To Top