Film News

മൂത്രം കുടിച്ച് തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടായി- കൊല്ലം തുളസി

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തന്റെ മികവ് തെളിയിച്ച നടനാണ് കൊല്ലം തുളസി. മലയാള സീരിയല്‍ സിനിമാ അഭിനയ രംഗത്ത് വര്‍ഷങ്ങളുടെ അനുവ സമ്പത്തുള്ള വ്യക്തിയാണ് ഇദ്ദേഹം. കുറച്ച് നാളുകളായി ശാരീരികമായ ബുദ്ധിമുട്ടുകള്‍ മൂലം ജീവിതം അസ്വസ്ഥമായ തനിക്ക് യൂറിന്‍ തെറാപ്പിയിലൂടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇദ്ദേഹം. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

ക്യാന്‍സറടക്കം അനുബന്ധരോഗങ്ങള്‍ നാളുകളായി തന്നെ അലട്ടുന്നുണ്ടായിരുന്നു, അപ്പോളാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് താന്‍ മനസ്സിലാക്കുന്നതും കൂടുതല്‍ അറിയുന്നതും എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാട് രോഗങ്ങള്‍ അലട്ടിയിരുന്നു, താന്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിച്ചതെന്നും കൊല്ലം തുളസി മാധ്യമത്തോട് പറഞ്ഞു. എനിക്ക് ക്യാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളും മുട്ടുവേദനയുമെല്ലാം ഉണ്ടായിരുന്നു.

പറഞ്ഞുവന്നാല്‍ ഇല്ലാത്ത രോഗങ്ങള്‍ ഇല്ല, എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉള്ളത്. എന്നാല്‍ മൂത്രം കുടിയ്ക്കാന്‍ ആരംഭിച്ചതോടെ എല്ലാം കുറേശ്ശെ മാറി… മുട്ട് വേദന മാറി എന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ വേഗത്തില്‍ നടക്കാന്‍ സാധിക്കുന്നുണ്ട്, പുലര്‍ച്ചെ എപ്പോഴാണോ എഴുന്നേല്‍ക്കുന്നത് അപ്പോഴുള്ള മൂത്രം ശേഖരിച്ചു വയ്ക്കും..

എഴുന്നേറ്റ ഉടന്‍ അത് കുടിയ്ക്കും. മൂത്രം മാസങ്ങളോളം ശേഖരിച്ച് വെച്ച് അത് ബക്കറ്റിലാക്കി കാല്‍ അതില്‍ ഇറക്കിയവെയ്്ക്കും എന്നും അദ്ദേഹം പറയുന്നു. മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ പറയുകയും തെളിയിക്കുകയും ചെയ്യുന്നതിനിടെയാണ് നടന്‍ തന്റെ അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Trending

To Top