Film News

അങ്ങനെ ഒരു തിരിച്ചറിവ് ഇല്ലാതെ പോയതാണ് മയൂരിയുടെ തെറ്റ്, ശാന്തിവിള ദിനേശ്

മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന സമയത് ആയിരുന്നു മയൂരിയുടെ അപ്രതീക്ഷിതമായ വിയോഗം. പലർക്കും അതൊരു വലിയ ഷോക്ക് ആയിരുന്നു. കാരണം മയൂരി ഇത്ര ചെറിയ പ്രായത്തിൽ എന്തിനാണ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത് എന്നാണ് പലരും ചോതിച്ചിരുന്നത്. കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചുള്ളു എങ്കിലും അതിൽ കൂടി എല്ലാം ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞു. എന്നാൽ അപ്രതീക്ഷിതമായാണ് താരം സിനിമ ജീവിതവും സ്വന്തം ജീവിതവും അവസാനിപ്പിക്കുന്നത്. ഇപ്പോഴിതാ മയൂരിയെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്ന കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരം പറയുന്നത് ഇങ്ങനെ , സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ കഴിയുമെന്ന് മയൂരി കരുതി.

എന്നാൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞില്ല. പ്രേം പൂജാരിയിൽ അഭിനയിക്കുമ്പോൾ ആ ചിത്രത്തിൽ കൂടി ശ്രദ്ധിക്കപ്പെടാൻ കഴിയുമെന്നും തിരക്കുള്ള നായികയായി മാറാൻ കഴിയുമെന്നും മയൂരി കരുതി. എന്നാൽ പടം പരാചയപ്പെടുകയായിരുന്നു. സിനിമ ജീവിതവും വ്യക്തി ജീവിതവും രണ്ടും രണ്ടു ആണെന്നും രണ്ടും രണ്ടു രീതിയിലാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത് എന്ന് മയൂരിയുടെ പക്വത കുറവ് കൊണ്ട് അവൾക്ക് അറിയില്ലായിരുന്നു. അവളുടെ അച്ഛന്റെ ജോലി സംബന്ധമായി ഇന്ത്യയിൽ പല സ്ഥലത്തും അവൾക്ക് കുടുംബത്തിനൊപ്പം മാറി മാറി കഴിയേണ്ടി വന്നിട്ടുണ്ട്.

എന്നാൽ പ്രതീക്ഷിച്ച പോലെ അവസരങ്ങൾ ലഭിക്കാതിരുന്നതും ആ സമയത്ത് അവളുടെ രൂപ സാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ അശ്‌ളീല വീഡിയോ പുറത്ത് വന്നതും ഉദര സംബന്ധമായ രോഗത്തെ തുടർന്ന് മെലിഞ്ഞു ശരീര ഭംഗി നഷ്ടപ്പെട്ടതും മയൂരിയെ കൂടുതൽ നിരാശയാക്കിയിരിക്കാം എന്നും ഒരു പക്ഷെ ഇതായിരിക്കാം അവളെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് ശാന്തിവിള പറയുന്നത്. കസ്തൂരി മാൻ സിനിമയിൽ സോനാ നായർ ചെയ്ത വേഷം തമിഴിൽ ചെയ്യുമ്പോൾ മയൂരിക്ക് അവസരം നൽകാം എന്ന് ലോഹിതദാസ് പറഞ്ഞിരുന്നു. എന്നാൽ മയൂരി ഈ കാര്യത്തിന് ലോഹിയെ വിളിച്ചപ്പോൾ ലോഹി എന്തോ തിരക്കിൽ ആയിരുന്നു. തിരക്കിലാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ലോഹി ഫോൺ കട്ട് ചെയ്തതും മയൂരിയെ വിഷമിപ്പിച്ചിരിക്കാം എന്നുമാണ് ശാന്തിവിള പറയുന്നത്.

Trending

To Top