Connect with us

Hi, what are you looking for?

Film News

മോസ്റ്റ് അണ്ടറേറ്റഡ് ആക്ട്രസാണ് കാവ്യ മാധവന്‍, പൃഥ്വിരാജ്

നിരവധി ആരാധകരുള്ള താരമാണ് കാവ്യ മാധവൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് നായികയായി അരങ്ങേറ്റം നടത്തിയത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് അതിനു ശേഷം താരം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ കൂടി എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നീണ്ട മൂക്കും ഇടതൂർന്ന മുടിയും ഉണ്ടക്കണ്ണുകളുമായി എത്തിയ കാവ്യയെ ഇഷ്ടമില്ലാത്ത മലയാളികൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. പ്രായ ഭേദ മന്യേ ആരാധകർ ഉള്ള നടിയായിരുന്നു കാവ്യ. എന്നാൽ കുറച്ച് കാലങ്ങൾ ആയി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.

എന്നാൽ ഇപ്പോൾ തന്റെ ബിസിനസ്സിന്റെ തിരക്കിൽ ആണ് താരം. ഇപ്പോഴിതാ ഒരിക്കൽ കാവ്യ മാധവനെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വിഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ വീണ്ടും നേടുന്നത്. പൃഥ്വി പറഞ്ഞ വാക്കുകൾ ഇങ്ങനെ, മോസ്റ്റ് അണ്ടറേറ്റഡ് ആക്ട്രസാണ് കാവ്യ മാധവന്‍. മലയാളികളെല്ലാവരും കാവ്യയെ മിക്കപ്പോഴും കണ്ടിരിക്കുന്നത് അയല്‍വക്കത്തെ പെണ്‍കുട്ടി നാണം കുണുങ്ങിയായ നായിക എന്ന നിലയ്ക്കാണ്. പക്ഷെ കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിലൊരാളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’

‘ആ കാവ്യയെ എക്‌സ്‌പ്ലോയ്റ്റ് ചെയ്യാന്‍ വളരെ ചുരുക്കം ചില സിനിമകള്‍ക്കെ സാധിച്ചിട്ടുള്ളൂ. അതിലൊരു സിനിമ ഞാന്‍ അഭിനയിച്ച വാസ്തവമായിരുന്നു. അതില്‍ കാവ്യയ്ക്ക് സ്‌ക്രീന്‍ ടൈം വളരെ കുറച്ച് മാത്രമായിരുന്നെങ്കിലും എനിക്ക് കാവ്യ മാധവനെന്ന നടിയെ നോക്കുമ്പോള്‍ അതൊരു ഐ ഓപ്പണിങ് പെര്‍ഫോമന്‍സായിരുന്നു എന്നുമാണ് പൃഥ്വിരാജ് വിഡിയോയിൽ പറയുന്നത്. നിരവധി കമെന്റുകളാണ് ഈ വീഡിയോയ്ക്ക് വരുന്നത്. പൃഥ്വി ഒരാളെ കുറിച്ച് പറയുന്നെങ്കില്‍ അയാള്‍ അതുപോലെ പെര്‍ഫെക്ട് ആയിരിക്കണം. കാവ്യയെ തള്ളി പറയുന്നവര്‍ കാണട്ടെ, പെരുമഴക്കാലം. ഗദ്ദാമ എന്നീ രണ്ട് സിനിമകള്‍ മാത്രം മതി കാവ്യയിലെ നടിയുടെ റേഞ്ച് മനസിലാക്കാന്‍ തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

You May Also Like