Film News

‘ലിയോ’യിൽ  വിജയ് ക്കൊപ്പം  ബാബു ആന്റിണിയും  

ലോകേഷ് കനകരാജ്, വിജയ്  കൂട്ടുകെട്ടിലെ സുപ്പെർഹിറ്റ്  ചിത്രം ആണ് ‘ലിയോ’ ചിത്രത്തിൽ വലിയ താര നിര ആണുള്ളത്, ഇപ്പോൾ ആ കൂട്ടത്തിലേക്ക് നടൻ ബാബു ആന്റിണിയും എത്തുന്നു , ഈ വിവരം നടൻ തന്നെയാണ്  സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. താൻ കശ്‍മീരിൽ പോകുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. മലയാള സിനിമയിലെ മറ്റൊരു താരമായ മാത്യുവും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നു.

ഇപ്പോൾ ലിയോയുടെ ചിത്രം കാശ്മീരിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്തു, പ്രിയ ആനന്ദ്, മിഷ്കിൻ, മൺസൂർ അലിഖാന്. അർജുൻ തുടങ്ങിയ വമ്പൻ താര നിരകൾ ആണ് അണിനിരക്കുന്നത്. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം ആണ് ലിയോ.

മാസ്റ്ററിനു ശേഷം വീണ്ടും ലോകേഷും,വിജയും ഒന്നിക്കുന്ന മറ്റൊരു ഹിറ്റ് ചിത്രം ആണ് ലിയോ. കമൽ ഹാസനെ നായകനാക്കി ലോകേഷ് ചെയ്യ്ത മറ്റൊരു ഹിറ്റ് ചിത്രം ആയിരുന്നു വിക്രം , അതിനു ശേഷമാണ് ലിയോ ലോകേഷ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ്, ലിയോ ഓണ ചിത്രമായി സെപ്റ്റംബർ 19  നെ തീയറ്ററുകളിൽ എത്തും എന്നാണ് റിപോർട്ടുകൾ പറയുന്നത്.

Trending

To Top