‘ടി വി സീരിയല്‍ പോലെയുള്ള ആദ്യപകുതി ശോകം ആയിരുന്നു, രണ്ടാം പകുതി തരക്കേടില്ല’

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. കേരളത്തിന് പുറത്തും ഹൗസ് ഫുള്‍ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം മുന്നേറുകയാണ്. ചിത്രം 25 കോടി ക്ലബില്‍…

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. കേരളത്തിന് പുറത്തും ഹൗസ് ഫുള്‍ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം മുന്നേറുകയാണ്. ചിത്രം 25 കോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ടി വി സീരിയല്‍ പോലെയുള്ള ആദ്യപകുതി ശോകം ആയിരുന്നു. രണ്ടാം പകുതി തരക്കേടില്ലെന്നാണ് മഹേഷ് കുമാര്‍ മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നത്.

പലരുടെയും ഓണ്‍ലൈന്‍ തള്ളി മറിക്കലുകള്‍ കണ്ടതിനു ശേഷം അതിഭയങ്കരമായ ഒരു സിനിമ ആയിരിക്കുമെന്ന മുന്‍വിധിയോടുകൂടി ഇന്ന് ‘മാളികപ്പുറം ‘ സിനിമ കണ്ടു. ആവറേജ് അനുഭവമാണ് ലഭിച്ചത്….. ടി വി സീരിയല്‍ പോലെയുള്ള ആദ്യപകുതി ശോകം ആയിരുന്നു. രണ്ടാം പകുതി തരക്കേടില്ല….
നന്മ വാരി വിതറുന്ന ടിവി സീരിയല്‍ നടനെ പോലെയുള്ള ഉണ്ണി മുകുന്ദന്റെ സ്ഥിരം ശൈലിയിലുള്ള അഭിനയം കണ്ടു മടുത്തു.
സാധാരണയായി ഞാന്‍ കെജിഎഫ് ,ബാഹുബലി, RRR , എന്തിരന്‍2.0 ,തുടങ്ങിയ ബ്രഹ്‌മാണ്ഡ സിനിമകള്‍ മാത്രമേ തിയേറ്ററില്‍ പോയി കാണാറുള്ളൂ.ഒരുപക്ഷേ അതുകൊണ്ടാകാം എനിക്ക് വലിയ സംതൃപ്തി നല്‍കാത്തത്. ക്ലൈമാക്‌സ് ഫൈറ്റ് സീനില്‍ RRR ന്റെ ചില സീനുകള്‍ കോപ്പിയടിച്ചത് പോലെ തോന്നി.അതുപോലെ തുടക്കത്തില്‍ ചില ഭാഗങ്ങളില്‍ കാന്താര സിനിമയുടെയും റഫറന്‍സ് ഉള്ളതുപോലെ …..
തീയറ്ററില്‍ കയറുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് ഒരു മധ്യവയസ്‌കന്‍ വന്നിട്ട് എന്നോട് ‘ അയ്യപ്പന്റെ പടം ‘ തുടങ്ങാറായോ എന്ന് ചോദിച്ചു.
തീയേറ്റര്‍ ഹൗസ് ഫുള്‍ ആയിരുന്നു. ‘മിഖായേല്‍ ‘ എന്ന സിനിമയില്‍ നായകനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ഉണ്ണി മുകുന്ദന്റെ സ്‌റ്റൈലിഷായ വില്ലന്‍ വേഷവും, ഫൈറ്റ് സീനുകളുമായിരുന്നു.
‘നന്‍മ വാരിവിതറുന്ന ടി. വി സീരിയല്‍ നടനെപ്പോലെ ആകാതെ യുവാക്കളെ ഹരം കൊള്ളിക്കുന്ന മിഖായേല്‍ സിനിമയിലെ പോലുള്ള stylish വേഷങ്ങള്‍ ഇദ്ദേഹം തിരഞ്ഞെടുക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.